യുകെ;എന്‍എച്ച്എസില്‍ വിദേശ തൊഴിലാളികളെ നിയന്ത്രിക്കാനായുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി റോയല്‍ കോളേജ് ഓഫ് നഴ്സിംഗ്.
വിദേശ തൊഴിലാളികള്‍ക്ക് നേരെയുള്ള പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയാല്‍ എന്‍എച്ച്എസും സോഷ്യല്‍ കെയര്‍ സംവിധാനവും തകരുമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് (RCN) മുന്നറിയിപ്പ് നല്കി.സര്‍ക്കാരിന്റെ ഈ നടപടിയെ നിരവധി പേരാണ് വിദ്വേഷപരം എന്ന് ചൂണ്ടിക്കാട്ടി വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നത്. ലേബര്‍ പാര്‍ട്ടി അവതരിപ്പിച്ച പുതിയ നിയമപ്രകാരം, വിദേശ തൊഴിലാളികള്‍ക്ക് സ്ഥിരതാമസം ലഭിക്കാനുള്ള സമയം 5 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി ഇരട്ടിയായിട്ടുണ്ട്. സ്ഥിരതാമസം ലഭിച്ചാല്‍ മാത്രമേ ഇവര്‍ക്ക് ബെനിഫിറ്റുകള്‍, ടാക്സ് ഫ്രീ ചൈല്‍ഡ് കെയര്‍, ഹൗസിംഗ് സപ്പോര്‍ട്ട്, ഡിസബിലിറ്റി അലവന്‍സ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ. ഇത് ഫാമിലിയായുള്ള കുടിയേറ്റം കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്.
വിദേശ നഴ്സിംഗ് സ്റ്റാഫില്ലാതെ ആരോഗ്യസംവിധാനം നിലനില്‍ക്കില്ലെന്നും മറ്റ് രാജ്യങ്ങള്‍, നഴ്സുമാര്‍ക്ക് അവസരം നല്കുമ്പോള് യുകെ സ്വീകരിക്കുന്ന ഈ നടപടി വിപരീതമായി രാജ്യത്തിനെ ബാധിക്കുമെന്ന് ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറിയായ പ്രൊഫ. നിക്കോള റേഞ്ചര്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഈ നടപടി ആവശ്യമായ ആനുകൂല്യങ്ങള്‍ നിരസിക്കുകയും ദാരിദ്ര്യം വര്‍ധിപ്പിക്കുകയും ചെയ്യും എന്നും ആര്‍സിഎന്‍ ചൂണ്ടിക്കാട്ടി. ഇപ്പോഴുള്ള കണക്കുകള്‍ പ്രകാരം, ഇംഗ്ലണ്ടിലെ എന്‍എച്ച് എസ് ജീവനക്കാരില്‍ അഞ്ചില്‍ ഒരാള്‍ വിദേശികളാണ്.
നിലവില്‍ നടപടിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ആരോഗ്യരംഗത്തുള്ളവരെയാണ്. സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയതനുസരിച്ച്, പുതിയ നിയമം നിലവിലുള്ള കുടിയേറ്റക്കാരെ ബാധിക്കില്ല. എന്നിരുന്നാലും ഇത്തരക്കാര്‍ക്ക് 5 വര്‍ഷത്തിന് ശേഷം പൗരത്വം നല്‍കുന്നത് പരിമിതപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കുന്നതായും പുറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നു.
വിദേശത്ത് നിന്നുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സേവനത്തിന് നന്ദിയുണ്ടെങ്കിലും നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കേണ്ടത് അത്യാവശ്യമാണെന്ന് സര്‍ക്കാരിന്റെ വക്താവ് പറയുന്നു. നിലവില്‍ ജീവനക്കാരുടെ ക്ഷാമം നേരിടുന്ന എന്‍എച്ച്എസിനു പുതിയ നയം വലിയ വെല്ലുവിളി സൃഷ്ടിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.