മലപ്പുറം: കായിക ലോകത്തേക്ക് മികച്ച പ്രതിഭകളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ മലപ്പുറം ജില്ലാ പഞ്ചായത്ത് 80 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച 'ചാമ്പ്യൻസ് കോർണർ' മിനി സ്റ്റേഡിയം നാടിന് സമർപ്പിച്ചു. കേരള നിയമസഭാ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു.
രാജ്യാന്തര നിലവാരത്തിലുള്ള കായിക താരങ്ങളെ വാർത്തെടുക്കാൻ ഉതകുന്ന തരത്തിലുള്ള നവീന സൗകര്യങ്ങളോടെയാണ് സ്റ്റേഡിയം സജ്ജമാക്കിയിരിക്കുന്നത്. ഇതോടെ, സംസ്ഥാനത്ത് തന്നെ മികച്ച കളിസ്ഥലമുള്ള പ്രമുഖ കലാലയങ്ങളുടെ പട്ടികയിലേക്ക് ഇരുമ്പുഴി ജി.എച്ച്.എസ്.എസ്. ഇടംനേടി.
വർഷങ്ങളുടെ സ്വപ്നം പൂവണിഞ്ഞു
സ്കൂൾ സ്ഥാപിച്ച കാലം മുതൽ വളരെ പരിമിതമായ കളിസ്ഥലം മാത്രമായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഇത് നവീകരിച്ച് കൂടുതൽ സൗകര്യങ്ങളുള്ള സ്റ്റേഡിയം നിർമ്മിക്കണമെന്നത് സ്കൂളിന്റെയും നാട്ടുകാരുടെയും വർഷങ്ങളായുള്ള സ്വപ്നമായിരുന്നു.
ഈ ആവശ്യം പരിഗണിച്ചാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് ആധുനിക സൗകര്യങ്ങളോടുകൂടിയ, ദേശീയ നിലവാരത്തിലുള്ള മിനി സ്റ്റേഡിയം തന്നെ യാഥാർത്ഥ്യമാക്കിയത്. മലപ്പുറത്തിന്റെ കായിക മുന്നേറ്റത്തിന് ഇത് വലിയ മുതൽക്കൂട്ടാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും കായിക പ്രേമികളും. സ്റ്റേഡിയം ഉൾപ്പെടെ 2020-25 കാലയളവിൽ ഇരുമ്പുഴി സ്കൂളിൽ 4.75 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ജില്ലാ പഞ്ചായത്ത് പൂർത്തിയാക്കിയത്.
ഉദ്ഘാടന ചടങ്ങ്
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി. ഉബൈദുള്ള എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ. പ്രസിഡണ്ട് പി.ബി. ബഷീർ സ്വാഗതവും സ്കൂൾ പ്രിൻസിപ്പാൾ എ. അബൂബക്കർ ആമുഖ പ്രഭാഷണവും നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീബ അസീസ് മയ്യേരി, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കാരാട്ട് അബ്ദുറഹ്മാൻ, ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അടോട്ട് ചന്ദ്രൻ ഉൾപ്പെടെ ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രതിനിധികളും പി.ടി.എ., എം.ടി.എ. ഭാരവാഹികളും സ്കൂൾ അധികൃതരും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. ഹെഡ്മാസ്റ്റർ ആസഫലി പട്ടർകടവൻ സംസാരിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.