ചാലിശ്ശേരി ഗവ. എൽ.പി. സ്കൂളിൽ ആധുനിക ടോയ്ലറ്റ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തു

 ചാലിശ്ശേരി: തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക നിലവാരത്തിൽ നിർമ്മിച്ച ചാലിശ്ശേരി ഗവ. എൽ.പി. സ്കൂളിലെ പുതിയ ടോയ്ലറ്റ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി. റജീനയാണ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തത്.


2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി, 20 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ ടോയ്ലറ്റ് കോംപ്ലക്‌സിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. വിദ്യാർത്ഥികൾക്ക് ശുചിത്വമുള്ളതും സൗകര്യപ്രദവുമായ അന്തരീക്ഷം ഒരുക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച്, സബ് ജില്ലാ ശാസ്ത്രമേളയിൽ വിജയികളായ പ്രതിഭകളായ വിദ്യാർത്ഥികളെ അനുമോദിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.


ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടൻ, ബ്ലോക്ക് മെമ്പർ ധന്യ സുരേന്ദ്രൻ, പഞ്ചായത്തംഗം ആനി വിനു, പി.ടി.എ. പ്രസിഡന്റ് വി.എസ്. ശിവാസ്, വൈസ് പ്രസിഡന്റ് ടി.ആർ. അനീഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

സ്കൂൾ പ്രധാനാധ്യാപകൻ ഇ. ബാലകൃഷ്ണൻ സ്വാഗതം ആശംസിച്ചു. അധ്യാപിക വി.ജെ. ഷീമ നന്ദി രേഖപ്പെടുത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !