ചാലിശ്ശേരി: തൃത്താല ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ചാലിശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ (ജി.എച്ച്.എസ്.എസ്) തുടർച്ചയായ രണ്ടാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 824 പോയിന്റ് നേടിയാണ് ചാലിശ്ശേരിയിലെ വിദ്യാർത്ഥികൾ തങ്ങളുടെ മികവ് വീണ്ടും തെളിയിച്ചത്.
വിവിധ വിഭാഗങ്ങളിലെ മികച്ച പ്രകടനമാണ് സ്കൂളിന് ഈ അഭിമാനകരമായ നേട്ടം സമ്മാനിച്ചത്.
വിഭാഗം തിരിച്ചുള്ള നേട്ടങ്ങൾ:
യു.പി. വിഭാഗം: ഐ.ടി. മേളയിൽ ഒന്നാം സ്ഥാനം, ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം, ഗണിതശാസ്ത്ര മേളയിൽ മൂന്നാം സ്ഥാനം.
ഹൈസ്കൂൾ വിഭാഗം: ഗണിതശാസ്ത്ര മേളയിലും സാമൂഹ്യശാസ്ത്ര മേളയിലും ഒന്നാം സ്ഥാനം. ശാസ്ത്രമേള, പ്രവർത്തിപരിചയ മേള, ഐ.ടി. മേള എന്നിവയിൽ മൂന്നാം സ്ഥാനം.
ഹയർ സെക്കൻഡറി വിഭാഗം: ഐ.ടി. മേളയിൽ ഒന്നാം സ്ഥാനം. സാമൂഹ്യശാസ്ത്ര മേളയിലും പ്രവർത്തിപരിചയ മേളയിലും രണ്ടാം സ്ഥാനം.
സ്കൂൾ തലത്തിൽ മേളകൾ സംഘടിപ്പിച്ച്, കഴിവുള്ള വിദ്യാർത്ഥികളെ കണ്ടെത്തി നിരന്തരമായ പരിശീലനം നൽകിയതാണ് ഈ വിജയത്തിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന തൃത്താല ഉപജില്ലാ കായികമേളയിലും ചാലിശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളാണ് മുന്നിട്ട് നിൽക്കുന്നത്. കിഡ്ഡീസ് വിഭാഗത്തിന്റെ മത്സരങ്ങൾ അവശേഷിക്കെയാണ് സ്കൂളിന്റെ ഈ മുന്നേറ്റം.
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഉന്നത നിലവാരം പുലർത്തി, മൂന്ന് ജില്ലകളിൽ നിന്നുള്ള സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ സർക്കാർ വിദ്യാലയം നാടിന് അഭിമാനകരമായ മാതൃകയായി മാറുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.