മൂക്കുതല: ശ്രീ പകരാവൂർ ശിവക്ഷേത്രത്തിൽ കന്നിമാസത്തിലെ ആയില്യപൂജ ഭക്തിനിർഭരമായി നടന്നു. ആയില്യ ദിനത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും ചുറ്റുവിളക്കും ഉണ്ടായിരുന്നു.
വൈകുന്നേരം ആലംകോട് മണികണ്ഠൻ ആൻഡ് പാർട്ടിയുടെ കേളിയോടും ദീപാരാധനയോടും കൂടിയാണ് സർപ്പപൂജകൾ ആരംഭിച്ചത്. സർപ്പപൂജകൾക്ക് ശേഷം ഭക്തർക്ക് പ്രസാദ വിതരണവും പാൽപ്പായസ വിതരണവും നടത്തി.
ആയില്യപൂജയിൽ പങ്കെടുക്കാൻ അറുനൂറിലധികം ഭക്തർ ക്ഷേത്രത്തിലെത്തിയിരുന്നു. നാട്ടുകാരും നിരവധി ഭക്തരും ചടങ്ങുകളിൽ പങ്കെടുത്തു. മേൽശാന്തി ശിവപൂജൻ, പന്താവൂർ ശങ്കരനാരായണൻ നമ്പൂതിരി എന്നിവർ പൂജാകർമ്മങ്ങൾക്ക് നേതൃത്വം നൽകി.
ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് ജയൻ പകരാവൂർ, സെക്രട്ടറി വി. ചന്ദ്രൻ നായർ, ട്രഷറർ വിജയൻ വാക്കേത്ത്, അജേഷ് പുത്തിലത്ത്, ശിവദാസൻ മുല്ലപ്പള്ളി, മാതൃസമിതി പ്രസിഡൻ്റ് സുശീല പുത്തില്ലത്ത്, ഷീജ വിജയൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ക്ഷേത്രത്തിലെത്തിയ മുഴുവൻ ഭക്തർക്കും പ്രസാദവും പാൽപ്പായസവും വിതരണം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.