മൂക്കുതല: ദേശീയ, സംസ്ഥാന സ്കൂൾ ഗെയിംസുകളിൽ ഉന്നത വിജയം നേടിയ കായികതാരങ്ങൾക്ക് മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി.
സ്വീകരണച്ചടങ്ങിന് മുന്നോടിയായി വിപുലമായ ഘോഷയാത്ര നടത്തി. വാരിയർ മൂലയിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര സ്കൂളിലെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ഓഡിറ്റോറിയത്തിൽ സമാപിച്ചു. സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റ് (എസ്.പി.സി.), എൻ.എസ്.എസ്., ജെ.ആർ.സി., ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ യൂണിറ്റുകളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഘോഷയാത്രയിൽ അണിനിരന്നു.
തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ മണികണ്ഠൻ സി.വി. സ്വാഗതം ആശംസിച്ചു. പി.ടി.എ. പ്രസിഡൻ്റും നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ മുസ്തഫ ചാലുപറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ജീന ടീച്ചർ, എസ്.എം.സി. ചെയർമാൻ ലത്തീഫ് എം.എ., സ്കൂൾ ലീഡർ, സ്കൂൾ പാർലമെൻ്റ് അംഗം തുടങ്ങിയവർ സംസാരിച്ചു.
വിജയികളെ ബൊക്കയും മെഡലും നൽകി ആദരിച്ചു
വിവിധ മത്സരങ്ങളിൽ സംസ്ഥാനതലത്തിലും ദേശീയതലത്തിലും വിജയികളായ മുഹമ്മദ് നിതാഷ്, തുഷാര ടി.വി., ഇഷാൻ അബ്ദുൽ ജലാൽ, റഹ്മത്തുൽ ഹന്ന കെ, അദ്നാൻ അബ്ദുൽ ഖാദർ, ഉമ്മർ ബിൻഷാദ്, നിരഞ്ജൻ കെ. രാജ്, അർജുൻ, ശരൺ ഐ.പി. എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.
പ്രിൻസിപ്പൽ മണികണ്ഠൻ, പി.ടി.എ. പ്രസിഡൻ്റ് മുസ്തഫ ചാലുപറമ്പിൽ, ഹെഡ്മിസ്ട്രസ് ജീന ടീച്ചർ, എം.എ. ലത്തീഫ്, ജയദേവൻ മാസ്റ്റർ, ശശികുമാർ മാസ്റ്റർ, ഹയർസെക്കൻഡറി സീനിയർ സിന്ധു ടീച്ചർ, ജയലക്ഷ്മി ടീച്ചർ എന്നിവർ വിജയികൾക്ക് ബൊക്കയും മെഡലും നൽകി ആദരം അർപ്പിച്ചു. സ്കൂളിലെ കായിക അധ്യാപകരായ ആഘോഷ് മാസ്റ്റർ, കുമാരൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത പരിപാടിയിൽ മീനാംബിക ടീച്ചർ നന്ദി രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.