ചങ്ങരംകുളം: വിജ്ഞാന കേരളം പദ്ധതിയുടെയും നന്നംമുക്ക് ഗ്രാമപഞ്ചായത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ തൊഴിൽമേള സംഘടിപ്പിച്ചു. ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മേള പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഇ. സിന്ധു ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിസിരിയ സൈഫുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ഒ.പി. പ്രവീൺ സ്വാഗതം പറഞ്ഞു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിൽ ആദ്യമായി തൊഴിൽമേള സംഘടിപ്പിച്ചത് നന്നംമുക്കാണെന്ന് അഡ്വ. സിന്ധു ഉദ്ഘാടന പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ, അസിസ്റ്റൻ്റ് സെക്രട്ടറി ഷാമിലി തുടങ്ങിയവർ സംസാരിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിൻഷ സുനിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജബ്ബാർ കുറ്റിയിൽ, വി.കെ.എം. നൗഷാദ്, ഷൺമുഖൻ പി.വി. എന്നിവരും സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
20-ൽപരം കമ്പനികൾ പങ്കെടുത്തു:
എഫ്.ബി.ഐ. ലൈഫ്, ബെൻസി അക്ബർ ട്രാവൽസ്, സൺറൈസ് ഹോസ്പിറ്റൽ, ആദിത്യ ബിർള, യൂറോ ടെക് പോളിമർ, സോനാ എക്സ്പോർട്ടേഴ്സ്, ഓർക്കിഡ് ഹോസ്പിറ്റൽ, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ പൊന്നാനി ശാഖ, ഇസാഫ് ബാങ്ക്, റോയൽ എൻഫീൽഡ്, മദർ ഹോസ്പിറ്റൽ ചങ്ങരംകുളം, ഹോണ്ട ഷോറൂം, ഓൾ ഇന്ത്യ പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ, ഭാരത് ലജന മൾട്ടി സ്റ്റേറ്റ് ഹൗസിംഗ് കോർപ്പറേഷൻ സൊസൈറ്റി ലിമിറ്റഡ് എടപ്പാൾ ഉൾപ്പെടെ ഇരുപതിൽപരം കമ്പനികളാണ് തൊഴിൽദാതാക്കളായി മേളയിൽ പങ്കെടുത്തത്.
മുന്നൂറിലധികം ഉദ്യോഗാർത്ഥികളാണ് തൊഴിൽ തേടി മേളയിൽ എത്തിയത്. ഉദ്യോഗാർത്ഥികളെ കൂടാതെ നിരവധി നാട്ടുകാരും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. അസിസ്റ്റൻ്റ് സെക്രട്ടറി ഷാമിലി പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.