പാലാക്കാരുടെ അഭിമാനമായി കൊച്ചു ചാമ്പ്യൻ ശ്രേയ മരിയ മാത്യു മെഡൽ നേട്ടവുമായി വീണ്ടും

പാലാക്കാരുടെ അഭിമാനമായി കൊച്ചു ചാമ്പ്യൻ ശ്രേയ മരിയ മാത്യു മെഡൽ നേട്ടവുമായി വീണ്ടും

ദേശീയതലത്തിലും സംസ്ഥാനതലത്തിലും  ശ്രദ്ധേയമായ ശ്രേയ മരിയ മാത്യു മെഡൽ നേട്ടവുമായി വീണ്ടും


വയനാട്ടിൽ നടന്ന കേരള സംസ്ഥാന ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പാലാക്കാരുടെ അഭിമാനമായി കൊച്ചു ചാമ്പ്യൻ ശ്രേയ മരിയ മാത്യു 4 മെഡലുകൾ നേടി. 

അണ്ടർ 17 ഗേൾസ് ഡബിൾസിൽ സ്വർണം, അണ്ടർ 15 മിക്സഡ് ഡബിൾസിൽ സ്വർണം, അണ്ടർ 15 ഗേൾസ് ഡബിൾസിൽ വെള്ളി, അണ്ടർ 15 ഗേൾസ് സിംഗിൾസിൽ വെങ്കലം ഇങ്ങനെയാണ് ശ്രേയ മരിയയുടെ മെഡല്‍ നില. പാലാ സെൻ്റ് തോമസ് കോളേജിൽ പ്രവർത്തിക്കുന്ന ഷിബ്സ് ബാഡ്മിന്റൺ അക്കാദമിയിൽ ഷിബു ഗോപിദാസിന്റെ കീഴിൽ വര്‍ഷങ്ങളായി  പരിശീലനം നടത്തിവരികയാണ് ശ്രേയ. 

മുന്‍പ് ഇന്ത്യൻ ബാഡ്മിൻ അസോസിയേഷൻ ബാംഗ്ലൂരിൽ വച്ച് നടത്തിയ സബ്ജൂനിയർ ടൂർണമെന്റിൽ 15 വയസ്സിൽ താഴെ യുള്ളപെൺകുട്ടികളുടെ വിഭാഗത്തിൽ ഡബിൾസിൽ വെങ്കല മെഡൽ കരസ്ഥമാക്കുകയും കേരള സംസ്ഥാന ബാഡ്മിൻറൺ അസോസിയേഷൻ കോഴിക്കോട് വച്ച് നടന്ന സംസ്ഥാനതല മത്സരത്തിൽ 15 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ ഡബിൾസിൽ ഒന്നാം സ്ഥാനവും മിക്സഡ് ഡബിൾസിൽ രണ്ടാം സ്ഥാനവും സിംഗിൾസിൽ മൂന്നാം സ്ഥാനവും നേടിയും ശ്രേയ മരിയ മാത്യു മികച്ച പ്രകടനം കാഴ്ചവച്ചു. കോട്ടയം ജില്ലയിൽനിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യ പെൺകുട്ടി കൂടിയാണ്‌  ശ്രേയ മരിയ മാത്യു. 

മുത്തോലി വലിയമംഗലം വീട്ടിൽ അവിനാഷ് ആശ ദമ്പതികളുടെ മകളാണ്. ശ്രദ്ധ മരിയ മാത്യുവാണ് സഹോദരി.  മുത്തോലി സെൻറ് ജോസഫ് സ്കൂളിലെ  വിദ്യാർത്ഥിനിയാണ് ശ്രേയ മരിയ മാത്യു. 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !