മലപ്പുറം: കേരളത്തിൽ പ്രവർത്തിക്കണമെന്ന യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വർക്കിയുടെ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കാതെ നേതൃത്വം.
കേരളത്തിൽ നിന്നു രാജ്യം മൊത്തം പ്രവർത്തിക്കാമല്ലോ എന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ‘‘ കേരളത്തിൽ നിന്നു രാജ്യം മൊത്തം പ്രവർത്തിക്കാമല്ലോ. അതിനെന്താ കുഴപ്പം? കേരളത്തിൽ നിൽക്കട്ടെ. കെ.സി. വേണുഗോപാൽ കേരളത്തിലുമുണ്ട്, ഇന്ത്യ ഒട്ടാകെയുമുണ്ട്’’–സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.മുഖ്യമന്ത്രിയുടെ മകൻ ഇ.ഡി നോട്ടിസ് കൈപ്പറ്റിയോ, നോട്ടിസിനെ തുടർന്ന് ഇ.ഡി എന്ത് നടപടി സ്വീകരിച്ചു, എന്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടിസ് അയച്ചത് ഇതെല്ലാം വ്യക്തമാകണം. ശക്തമായ കേസ് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ക്ലിഫ് ഹൗസിലെ മേൽവിലാസത്തിൽ ഇ.ഡി നോട്ടിസ് അയച്ചത്.മുഖ്യമന്ത്രിയും കേന്ദ്രവും ഒത്തുതീർപ്പിന്റെ ഭാഗമായി നോട്ടിസ് മുക്കി. ഇ.ഡി എന്ത് നടപടിയെടുത്തു എന്നറിയാൻ ജനത്തിന് ആഗ്രഹമുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.സംസ്ഥാനത്ത് നിർണായകമായ തിരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന സാഹചര്യത്തിൽ കേരളത്തിൽ ശ്രദ്ധയൂന്നി പ്രവർത്തിക്കാനാണ് താൽപര്യമെന്ന് അബിൻ വർക്കി വ്യക്തമാക്കിയിരുന്നു.ദേശീയതലത്തിൽ നൽകിയ പദവിയിൽ നിന്ന് ഒഴിവാക്കി കേരളത്തിൽ പ്രവർത്തിക്കാൻ അനുവദിക്കണമെന്നും നേതാക്കളോട് അഭ്യർഥിച്ചു. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ മാങ്കൂട്ടത്തിലിനു പിന്നിൽ രണ്ടാം സ്ഥാനത്ത് വന്ന അബിൻ വർക്കിയെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന് പാർട്ടിയിൽ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.