കുറച്ചു സിനിമകളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ മാറിയ താരമാണ് അർച്ചന കവി. മുപ്പത്തിയഞ്ചുകാരിയായ താരം പതിനാറ് വർഷമായി സിനിമയിലുണ്ടെങ്കിലും, ചുരുക്കം സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. വിവാഹമോചനത്തെ കുറിച്ചും പിന്നീട് ഉണ്ടായ ക്ലിനിക്കൽ ഡിപ്രഷനെ കുറിച്ചുമെല്ലാം ഒരു അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയിരുന്നു
ഇപ്പോഴിതാ അർച്ചന കവി വീണ്ടും വിവാഹിതയായിരിക്കുന്നുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്. താൻ ഒരു പങ്കാളിയെ കണ്ടെത്തിയെന്ന സൂചന നൽകുന്ന ഒരു പോസ്റ്റും നടി പങ്കുവെച്ചിട്ടുണ്ട്. ഈ ഏറ്റവും മോശം തലമുറയിൽ ശരിയായ മനുഷ്യനെയാണ് ഞാൻ തിരഞ്ഞെടുക്കുന്നതെന്ന് എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും. എല്ലാവർക്കും ഇങ്ങനൊരാളെ ലഭിക്കാൻ ഞാൻ ആശംസിക്കുന്നുവെന്നായിരുന്നു അർച്ചനയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിസെലിബ്രിറ്റി ആങ്കർ ധന്യ വർമയും അർച്ചനയ്ക്ക് ആശംസകൾ നേർന്ന് ഒരു പോസ്റ്റ് ഷെയർ ചെയ്യുകയും വിവാഹ ചിത്രം പങ്കുവെക്കുകയും ചെയ്തിരുന്നു. അർച്ചനയുടെ ആദ്യ വിവാഹം 2016ൽ അബീഷ് മാത്യുവുമായിട്ടായിരുന്നു. അന്ന് ഇരുപത്തിനാല് വയസായിരുന്നു നടിയുടെ പ്രായം. അഞ്ച് വർഷത്തോളം ഒരുമിച്ച് ജീവിച്ചശേഷം 2021ൽ ഇരുവരും വേർപിരിയുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.