"തിരിച്ചടി", ഡി.ഡി.ഇയുടെ റിപ്പോർട്ട് സ്റ്റേ ചെയ്യണമെന്ന സെന്‍റ് റീത്താസ് സ്കൂൾ മാനേജ്മെന്‍റിന് ആവശ്യംതള്ളി ഹൈകോടതി.

കൊച്ചി: ശിരോവസ്ത്ര നിരോധന നിലപാടിൽ സെന്‍റ് റീത്താസ് സ്കൂൾ മാനേജ്മെന്‍റിന് തിരിച്ചടി. ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഡി.ഡി.ഇയുടെ റിപ്പോർട്ട് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈകോടതി തള്ളി

ശിരോവസ്ത്രം ധരിച്ചതിന് സെന്‍റ് റീത്താസ് സ്കൂൾ മാനേജ്മെന്‍റ് എട്ടാം ക്ലാസ് വിദ്യാർഥിനിയെ പുറത്താക്കുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആയ സുബിൻ പോൾ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിന് ശേഷം സമർപ്പിച്ച റിപ്പോർട്ടിൽ സ്കൂളിന്‍റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി എന്നും സ്കൂൾ നിഷ്കർഷിക്കുന്ന യൂനിഫോമിന്‍റെ രീതിയിലെ ശിരോവസ്ത്രം ധരിച്ച് കുട്ടിക്ക് സ്കൂളിൽ വരാമെന്നും വ്യക്തമാക്കിയിരുന്നു.

ഇതിനെതിരെ സ്കൂൾ മാനേജ്മെന്‍റ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടിലെ ആവശ്യം നിലനിൽക്കുന്നതാണും റിപ്പോർട്ട് സ്റ്റേ ചെയ്യാനാകില്ല എന്നുമാണ് ഹൈകോടതി നിരീക്ഷിച്ചിരിക്കുന്നത്. രാവിലെ ഹൈകോടതിക്ക് നന്ദി പറഞ്ഞ് പ്രിൻസിപ്പൽ; വൈകുന്നേരം തിരിച്ചടി ഇന്ന് രാവിലെ സ്കൂളിൽവെച്ച് പ്രിൻസിപ്പൽ നടത്തിയ വാർത്താ സമ്മേളനത്തിൽ, സ്കൂളിന്‍റെ അവകാശങ്ങൾക്ക് സംരക്ഷണം നൽകിയ ഹൈോടതിക്ക് നന്ദി പറഞ്ഞിരുന്നു. എന്നാൽ, വൈകുന്നേരം ഹൈകോടതിയിൽനിന്ന് തിരിച്ചടിയാണ് ഉണ്ടായത്

സ്കൂളിന് അവകാശങ്ങളുണ്ടെന്നും അതിന് സുരക്ഷ വേണമെന്ന് ബോധ്യമായപ്പോൾ സംരക്ഷണം നൽകിയ ബഹുമാനപ്പെട്ട കേരള ഹൈോടതിക്ക് നന്ദി. അതിന് വേണ്ടി നിയമ സഹായം നൽകിയ വക്കീലിനും കൃതജ്ഞത അറിയിക്കുന്നു. ഈ സ്കൂളിലെ നിയമങ്ങളും നിബന്ധനകളും അനുസരിച്ച് വിദ്യാർഥിനി വന്നാൽ വിദ്യാഭ്യാസം പൂർത്തിയാകുവോളം വിദ്യ നൽകാൻ തയാറാണ്. കോടതിയുടെ മുന്നിലിരിക്കുന്നതാണ് പല വിഷയങ്ങളും, നിയമം അതിന്‍റെ വഴിക്ക് തന്നെ പോകട്ടെ. കോടതിയെയും സർക്കാറിനെയും എന്നും ബഹുമാനിച്ചിരുന്നു, അത് തുടരും’ -എന്നായിരുന്നു ഇന്ന് രാവിലെ പ്രിൻസിപ്പൽ പറഞ്ഞിരുന്നത്.



🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !