ഹരിപ്പാട് നഗരസഭയുടെ വിവിധങ്ങളായ പദ്ധതികൾ ബോധപൂർവം അട്ടിമറിക്കുന്ന നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയർ ക്കെതിരെ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാർ പ്രതിഷേധ ധർണ നടത്തി
.ഹരിപ്പാട് നഗരസഭ എഞ്ചിനീയർ പക്ഷപാത പരമായ പ്രവർത്തിയിലൂടെ നഗരസഭയുടെ വിവിധ വാർഡ്കളിലെ റോഡുകൾ, പാലങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവയുടെ നിർമ്മാണത്തിനായി അനുവദിക്കപ്പെട്ട തുക നഷ്ടപ്പെടുത്തി, കൂടാതെ സ്ട്രീറ്റ്ലൈറ്റുകളുടെ അറ്റകുറ്റപ്പണിക്കുള്ള തുക ചിലവഴിക്കാതെ നഗരത്തെ ഇരുട്ടിലാക്കുന്നു.കോൺട്രാക്ടർമാരുടെ കൈയിൽ നിന്നും കൈക്കൂലി വാങ്ങി എന്ന് കരാറുകാർ രേഖാമൂലം നഗരസഭക്ക് പരാതി നൽകുകയും അത് അന്വേഷിക്കുന്നതിനായി ജോയൻ്റ് ഡയറക്ടർ, വിജിലൻസിന് എന്നിവർക്ക് കൈമാറുകയും ചെയ്തു. ഈ സാഹചര്യത്തിൽ നഗരസഭ ചെയർമാൻ്റെ നേതൃത്വത്തിൽ വകുപ്പ് മന്ത്രിയെ കണ്ട് പരാതി ബോധിപ്പിച്ചിരുന്നു
എന്നിട്ടും നടപടിയാകാതെവന്നപ്പോൾ ഹരിപ്പാട് എം എൽ എ രമേശ് ചെന്നിത്തല AEയെക്കുറിച്ച് നിയമസഭയിൽ ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു. അതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ആഴ്ച ഹരിപ്പാട് നഗരസഭയിൽനിന്നും ദേവികുളങ്ങര പഞ്ചായത്തിലേക്ക് സ്‌ഥലം മാറ്റുകയും പകരം ആളെ നിയമിക്കുകയും ചെയ്തു. എന്നാൽ തൻ്റെ ചാർജ് ഒഴിഞ്ഞ് കൊടുക്കാതെഅടുത്ത ദിവസം തന്നെ അഡ്മിനിട്രേറ്റീവ് ട്രിബ്യൂണലിൽ നിന്ന് എഞ്ചിനീയർ ട്രാൻസ്ഫർ ഓർഡർ തടഞ്ഞു കൊണ്ട് വിധി നേടിയെടുത്തു.അതിനെതിരെ കോടതിയിൽ പോകുന്നതിനായി കൌൺസിൽ തീരുമാനത്തിനായി അടിയന്തിര കൌൺസിൽ വിളിച്ചു. ഈ കൗൺസിലിൽ ഭൂരിപക്ഷം കൗൺസിർമാരും AEക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തു. എൽ ഡി എഫ് കൗൺസിർമാരും ആർ എസ് പി യുടെ കൗൺസിലരും AEക്കു പിന്തുണ അറിയിച്ചു. അതിനു ശേഷം കോൺഗ്രസ് കൗൺസിലർമാർ നഗരസഭ യുടെ മുന്നിൽ പ്രതിഷേധ ധർണ നടത്തി.
ഈ ധർണ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.കെ.സുരേന്ദ്രനാഥ് ഉത്ഘാടനം ചെയ്തു. വിഷ്ണു ആർ ഹരിപ്പാട്, കെ.കെ.രാമകൃഷ്ണൻ, സുബി പ്രജിത്ത്, മിനി സാറാമ്മ, നിർമലകുമാരി, നാഗദാസ്.എസ്, ശ്രീവിവേക്, ശ്രീജാകുമാരി, മഞ്ജു ഷാജി, സുരേഷ് വെട്ടുവേനി, വൃന്ദ എസ് കുമാർ, സുറുമിമോൾ, ഉമാറാണി എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.