ബെയ്ജിങ്: എവറസ്റ്റിലുണ്ടായ മഞ്ഞുവീഴ്ചയിൽ ഒരാൾ മരിച്ചു. ടിബറ്റൻ ചരിവുകളിലാണ് കനത്ത മഞ്ഞു വീഴ്ചയുണ്ടായത്. നിരവധി പേരെ കാണാതായെന്നും 140 പേരെ രക്ഷപ്പെടുത്തിയതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ചൈനയുടെ ഭാഗത്തുള്ള കർമ താഴ് വരയിൽ ആയിരത്തിലധികം പർവതാരോഹകർ കുടുങ്ങിക്കിടക്കുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. സഞ്ചാരികൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഇടിമിന്നലും ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും ദൃശ്യമാണ്. ഒക്ടോബർ മാസത്തിലാണ് എവറസ്റ്റ് കായറാൻ കൂടുതൽ ആളുകൾ എത്തുന്നത്. ദേശീയ ദിനവും ശരത്കാല ഉത്സവവും പ്രമാണിച്ച് ഒക്ടോബർ 1 മുതൽ ചൈനയിൽ 8 ദിവസം അവധിയായതിനാൽ ആയിരക്കണക്കിന് ആളുകളാണ് ടിബറ്റ് സന്ദർശിച്ചത്കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് എവറസ്റ്റിന്റെ കിഴക്കൻ ചരിവുകളിൽ മഞ്ഞുവീഴ്ച രൂക്ഷമായത്. പർവതാരോഹകർക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമാണിത്.ശരാശരി 4,200 മീറ്റർ (13,800 അടി) ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഏതാണ്ട് 350 പർവതാരോഹകരെയാണ് ഖുഡാങ്ങിൽ എത്തിച്ചതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കനത്ത മഞ്ഞു വീഴ്ചയെ തുടർന്ന് ഒറ്റപ്പെട്ട ക്യാംപുകളിലേക്കുള്ള പ്രവേശനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.എവറസ്റ്റിലുണ്ടായ കനത്ത മഞ്ഞുവീഴ്ചയിൽ ഒരു മരണം നിരവധി പേരെ കാണാതായി..
0
ചൊവ്വാഴ്ച, ഒക്ടോബർ 07, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.