സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി വിജ്ഞാൻ ആലപ്പുഴയുടെയും കായംകുളം നഗരസഭയുടെയും നേതൃത്വത്തിൽ ഗവ:ബോയ്സ് ഹയർ സെക്കന്ററി സ്ക്കൂൾ അങ്കണത്തിൽ 2025 ഒക്ടോബർ 11 ന് ശനിയാഴ്ച രാവിലെ 11 മണി മുതൽ തൊഴിൽ മേള നടത്തുകയാണ്
പ്രാദേശികമായി തൊഴിൽദാതാക്കളെയും തൊഴിൽ അന്വേഷകരെയും ഒരേ വേദിയിൽ പങ്കെടുപ്പിച്ചു കൊണ്ടാണ് തൊഴിൽ മേള നടത്തുന്നത്. കായംകുളം നഗരസഭയുടെ ജോബ് സ്റ്റേഷൻ മുഖേന ഇതിൻ്റെ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.ഇതുവരെ പ്രാദേശികമായി 16 സ്ഥാപനങ്ങളും 460 ഓളം വേക്കൻസികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്റ്റേറ്റ് വൈഡിൽ നിന്നും 12 കമ്പനികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ 300 ഓളം ഉദ്യോഗാർത്ഥികളും ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്തിട്ടുണ്ട്.കേരള നോളജ് ഇക്കോണമി മിഷൻ, (KKEM) K-DISC ( Kerala Development and Innovation Strategic Council , കുടുംബശ്രീ മിഷൻ എന്നിവയുടെ പിൻതുണയോടെ നടത്തുന്ന തൊഴിൽ മേളയിൽ തൊഴിൽ ദാതവായും തൊഴിൽ അന്വേഷകരായും പങ്കെടുക്കുവാൻ കഴിയും. ശനിയാഴ്ച നടക്കുന്ന തൊഴിൽമേള ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്യും
കൂടുതൽ വിവരങ്ങൾക്കും കായംകുളം നഗരസഭ ജോബ് സ്റ്റേഷനുമായി ബന്ധപ്പെടുവാനും ചെയർപേഴ്സൺ പ്രസ്താവനയിൽ പറഞ്ഞു. വൈസ് ചെയർമാൻ ജെ. ആദർശ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മായാദേവി, പി. എസ് സുൽഫീക്കർ, ഫർസാന ഹബീബ്, ഷാമില അനിമോൻ കൗൺസിലർമാരായ റെജി മാവനാൽ, ഗംഗാദേവി, രഞ്ജിതം, ഷെമിമോൾ തുടങ്ങിയവർ പങ്കെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.