വാഷിങ്ടൺ: സമാധാന നൊബേലിന് തന്റെയത്ര അർഹത മറ്റാർക്കുമില്ലെന്ന വാദം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരന്തരം ആവർത്തിക്കവേ ഈ പുരസ്‌കാരം ആർക്കുകിട്ടുമെന്ന ആകാംക്ഷയിലാണ് ലോകം. വെള്ളിയാഴ്ചയാണ് പുരസ്‌കാരപ്രഖ്യാപനം
നൊബേലിന് ലഭിച്ചിട്ടുള്ള ഉന്നതവ്യക്തിത്വങ്ങളുടെ നാമനിർദേശങ്ങളും വിദേശനയത്തിന്റെ ചുവടുപിടിച്ചുള്ള ഇടപെടലുകൾക്കുപോലും വ്യക്തിപരമായി അവകാശമുന്നയിക്കുന്ന ട്രംപിന്റെ നിലപാടുകളും കണക്കിലെടുത്ത് അദ്ദേഹത്തിന് നൊബേൽ കിട്ടാൻ വിദൂരസാധ്യതയേ ഉള്ളൂവെന്നാണ് വിലയിരുത്തൽ. ദീർഘകാലസമാധാനവും അന്താരാഷ്ട്രസാഹോദര്യവും ലക്ഷ്യമിട്ടുപ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമാണ് നൊബേൽ സമിതി മുൻഗണനനൽകാറ്.ലോകാരോഗ്യസംഘടനയുൾപ്പെടെ അന്താരാഷ്ട്ര ഏജൻസികളെ മാനിക്കാതിരിക്കുന്നതും കാലാവസ്ഥാപ്രശ്നങ്ങളെ അവഗണിക്കുന്ന രീതിയുമടക്കമുള്ള സ്വന്തം ചെയ്തികൾ നൊബേൽ നേടാനുള്ള വഴിയിൽ ട്രംപിനെ തിരിഞ്ഞുകൊത്തിയേക്കാം. തിയഡോർ റൂസ്‌വെൽറ്റ് (1906), വുഡ്രൊ വിൽസൺ (1919), ജിമ്മി കാർട്ടർ (2002), ബരാക് ഒബാമ (2009) എന്നിവരാണ് സമാധാന നൊബേൽ നേടിയ യുഎസ് പ്രസിഡന്റുമാർ
ട്രംപിന്റെ അവകാശവാദം അധികാരത്തിലേറി ഏഴുമാസത്തിനകം ഇന്ത്യ-പാകിസ്താൻ, കംബോഡിയ-തായ്‍ലാൻഡ്, കൊസോവോ-സെർബിയ, കോംഗോ-റുവാണ്ട, ഇസ്രയേൽ-ഇറാൻ, ഈജിപ്ത്-എത്യോപ്യ, അർമേനിയ-അസർബയ്ജാൻ തുടങ്ങിയ ഏഴ് അന്താരാഷ്ട്ര സംഘർഷങ്ങൾ/യുദ്ധങ്ങൾ താൻ പരിഹരിച്ചിട്ടുണ്ടെന്നാണ് ട്രംപിന്റെ വാദം. തനിക്ക് സമ്മാനം തരാതിരിക്കാൻ അവർ കാരണം കണ്ടെത്തുമെന്നും കിട്ടിയില്ലെങ്കിൽ അത് അമേരിക്കയ്ക്ക് അപമാനമാകുമെന്നുമാണ് ട്രംപിന്റെ പക്ഷം.ഇസ്രയേലും പാകിസ്താനും കംബോഡിയയുമൊക്കെ ട്രംപിനെ നാമനിർദേശം ചെയ്തിട്ടുണ്ട്. ട്രംപിനെ സമാധാനത്തിന്റെ പ്രസിഡന്റെന്ന് വിശേഷിപ്പിച്ച് വൈറ്റ് ഹൗസ് എക്സിൽ പോസ്റ്റിട്ടു. 2018-ലും തനിക്ക് നൊബേലിന് അർഹതയുണ്ടെന്ന് ട്രംപ് അവകാശവാദമുന്നയിച്ചിരുന്നു. നൊബേൽ പ്രഖ്യാപനത്തിനുമുൻപ് ഗാസയിലെ ഇസ്രയേൽ-ഹമാസ് യുദ്ധംകൂടി തീർക്കുക ലക്ഷ്യമിട്ട് ട്രംപിന്റെ 20 ഇന ഗാസ സമാധാനപദ്ധതിയിന്മേൽ കയ്റോയിൽ മാരത്തൺ ചർച്ച നടക്കുകയാണ്.
ഗാസായുദ്ധം, യുക്രൈൻ-റഷ്യ യുദ്ധം എന്നിവ തീർക്കാൻ ബന്ധപ്പെട്ട കക്ഷികൾക്കുമേൽ ട്രംപ് പലവിധ സമ്മർദം ചെലുത്തിയെങ്കിലും അതിൽ വലിയരീതിയിൽ പുരോഗതിയുണ്ടാകാത്തത് യുക്രൈൻ വിഷയത്തിലാണ്. “തന്നോട് അവർ പറഞ്ഞു, യുക്രൈൻ യുദ്ധം തീർത്താൽ നൊബേൽ തരാമെന്ന്. എന്നാൽ, അത് തീർക്കുക എതിരാളികൾ കാലംചെയ്ത ഫ്രാൻസിസ് മാർപാപ്പ (മരണാനന്തരം ആർക്കും ഇതുവരെ നൊബേൽ ലഭിച്ചിട്ടില്ല),ജയിലിൽക്കഴിയുന്ന പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ഇലോൺ മസ്ക്, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, ജയിലിൽ മരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ ഭാര്യ യൂലിയ നൽനയ, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് തുടങ്ങിയവർ സമാധാന നൊബേലിനായി നാമനിർദേശം ചെയ്യപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. 244 വ്യക്തികളും 94 സംഘടനകളും ഉൾപ്പെടെ 338 നാമനിർദേശങ്ങൾ കിട്ടിയിട്ടുണ്ടെന്ന് നൊബേൽ പുരസ്കാര സമിതി അറിയിച്ചിരുന്നു.
.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.