സ്റ്റോക്ക്ഹോം: വെനസ്വേലയിലെ ജനാധിപത്യ പ്രവര്‍ത്തക മരിയ കൊറീന മചാഡോയ്ക്കാണ് 2025 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം. വെനസ്വേലയിലെ പ്രതിപക്ഷ നേതായ മരിയ കൊറീന മചാഡോയുടെ ജനാധിപത്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം ലഭിച്ചിട്ടുള്ളത്.
കഴിഞ്ഞ 20 വര്‍ഷത്തിലധികമായി സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പിന് വേണ്ടി നീതിയ്ക്ക് വേണ്ടി അനീതിയ്ക്ക് എതിരെ ശബ്ദമുയർത്തിയ സ്ത്രീ, വര്‍ഷങ്ങളായി സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ മനുഷ്യാവകാശ പ്രവര്‍ത്തക എന്നീ നിലകളിലാണ് സമാധാന നൊബേലിനുള്ള പുരസ്കാര സമിതി മരിയ കൊറീനയെ വിലയിരുത്തുന്നത്.
വെനസ്വേലയിലെ തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകള്‍ നടന്നുവെന്നും ഫലം അംഗീകരിക്കില്ലെന്നും പറഞ്ഞ് പ്രതിപക്ഷ കക്ഷികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. അക്കാലത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണി പോരാളിയായി നിന്നത് മരിയ കൊറീന മചാഡോയാണ്. അഭിപ്രായ സര്‍വേകളിൽ മരിയ കൊറീനയും ഗോണ്‍സാൽവസും നയിച്ച സഖ്യത്തിന് വന്‍ വിജയം ലഭിച്ചെങ്കിലുംനിക്കോളാസ് മഡുറോ വിജയിച്ച വീണ്ടും അധികാരത്തിലെത്തുകയായിരുന്നു. ജനപ്രിയ നേതാവായിരുന്ന മരിയ കൊറീന മചാഡോ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സുപ്രീം കോടതി 15 വര്‍ഷത്തേക്ക് വിലക്കിയ സാഹചര്യവുമുണ്ടായി. ഈ സാഹചര്യത്തിൽ ഈ ഇപ്പോഴത്തെ സമ്മാനം അനാദരവിനുള്ള അർഹിക്കുന്ന അംഗീകാരമായി മാറി.
ഇത്തവണത്തെ സമാധാന നൊബേൽ പുരസ്കാര പ്രഖ്യാപനം അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ നിരാശനാക്കുക തന്നെ ചെയ്യും. തന്നെ നോമിനേറ്റ് ചെയ്യണം എന്ന് മുറവിളികൂട്ടി 7 യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്ന് ഇദ്ദേഹം വീമ്പിളിക്കി നടന്നു. ഇന്ത്യ- പാകിസ്ഥാൻ യുദ്ധവും അവസാനിപ്പിച്ചത് താൻ ആണെന്ന് പലതവണ ട്രമ്പ് അവർത്തിച്ചെങ്കിലും ഇന്ത്യ തള്ളുകളയും പാക്കിസ്ഥാൻ നോബൽ പുരസ്‌കാരത്തിന് നിർദേശിക്കുകയുമായിരുന്നു. ഒടുവിൽ ഇസ്രായേൽ കൂടി നോമിനേറ്റ് ചെയ്‌തിട്ടും 2025 ജനുവരി വരെയുള്ള കാലയളവാണ് പ്രധാനമായും വിലയിരുത്തകയെന്നതിനാൽ ട്രമ്പിന്റെ ആവകാശവാദങ്ങൾ പുരസ്കാരാ കമ്മിറ്റി തിരസ്കരിച്ചതോടെ നോബൽ സമ്മാനം അകലെയായി എന്നതാണ് സത്യം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.