സ്നേഹം മാത്രം പോരല്ലോ? ഉത്തരവാദിത്വം കൂടി വേണ്ടേ?

നിങ്ങൾ, ഒരു ടീൻ ഏജ്  അല്ലെങ്കിൽ, പ്രായപൂർത്തി ആയ പെൺ കുട്ടിയുടെയോ, ആൺ കുട്ടിയുടെയോ മാതാവോ, പിതാവോ ആണെങ്കിൽ, ഒരു പക്ഷെ ഇങ്ങനെ ഒരു സംഭാഷണം കേൾക്കേണ്ടി വന്നേക്കാം. 

മക്കൾ ഇങ്ങനെ ഒരവസ്ഥയിൽ നിങ്ങളോട് ഇത്രയും പറയാൻ സ്വാതന്ത്ര്യം ഉണ്ടെകിൽ, നിങ്ങൾ തീർച്ചയായും ഒരു സ്നേഹമുള്ള അച്ഛനോ അമ്മയോ ആയിരിക്കും. പക്ഷെ, സ്നേഹം മാത്രം പോരല്ലോ? ഉത്തരവാദിത്വം കൂടി വേണ്ടേ? 

20 വയസ്സിന് താഴെയുള്ള വ്യക്തികളുടെ ഗർഭധാരണമാണ് കൗമാര ഗർഭധാരണം, അകാല ജനനം, പ്രസവാനന്തര വിഷാദം തുടങ്ങിയ ആരോഗ്യ അപകടസാധ്യതകൾ വർദ്ധിക്കുന്നു

ഉയർന്ന  വിദ്യാഭ്യാസ അവസരങ്ങളുടെ കുറവും ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവം, ഗർഭനിരോധന മാർഗ്ഗങ്ങളിലേക്കും ആരോഗ്യ സംരക്ഷണത്തിലേക്കുമുള്ള പരിമിതമായ പ്രവേശനം, ലൈംഗിക അതിക്രമം, സാമൂഹിക-സാമ്പത്തിക ഘടകങ്ങൾ എന്നിവയാണ് പലപ്പോഴും കാരണങ്ങളായി പറയുന്നത്. 

സമഗ്രമായ ലൈംഗിക വിദ്യാഭ്യാസം, ഗർഭനിരോധന മാർഗ്ഗങ്ങൾ ലഭ്യമാക്കൽ, കൗമാരക്കാരായ പെൺകുട്ടികൾക്ക് അവരുടെ ലൈംഗിക, പ്രത്യുൽപാദന ആരോഗ്യത്തെക്കുറിച്ച് അറിവുള്ള തീരുമാനങ്ങൾ എടുക്കാൻ ശാക്തീകരണം എന്നിവയാണ് പ്രതിരോധം.

കേരളത്തിൽ മാത്രം അല്ല എല്ലാ രാജ്യങ്ങളിലും പ്രായമായ കുട്ടികളുടെ മാതാപിതാക്കൾ ഈ ഒരു അവസ്ഥയിലൂടെ കടന്നു പോകുന്നു. ചിന്തയിൽ ഉരുത്തിരിയുന്ന സംഭവങ്ങൾ നിങ്ങൾക്ക് മനസിലാക്കാം.

"അച്ഛാ...ഐ തിങ്ക്,  ഐ ആം പ്രെഗ്നന്റ്"   "teenage pregnancy" 
അയര്‍ലണ്ടില്‍ നിന്നും Gincy എഴുതുന്നു...

ഞാനൊരു midwife ആയത് കൊണ്ടും ഞാൻ deal ചെയ്യുന്ന ഏരിയ ആയതു കൊണ്ടും എഴുതണം എന്നു വിചാരിച്ചിരുന്ന ഒരു topic ആണ് ഇന്നത്തെ വിഷയം. ആളുകൾ ഇതൊക്കെ എങ്ങനെ ഉൾക്കൊള്ളും എന്ന കൺഫ്യൂഷൻ ഉള്ളത് കൊണ്ട് മാറ്റി വെച്ചിരുന്ന ഒരു വിഷയം സുരേഷ് സി പിള്ള ഈസി ആയി എഴുതിയ കണ്ടപ്പോ അതിനോട് ചേർത്ത് കുറച്ചു കാര്യങ്ങൾ കൂടി എന്റെ points ആയി കൂടെ add ചെയ്തേക്കാം എന്നു കരുതി. 

"അച്ഛാ...ഐ തിങ്ക്,  ഐ ആം പ്രെഗ്നന്റ്" ...ടീൻ ഏജ്  ആയ മോൾ തേങ്ങിക്കൊണ്ട് ഫോണിൽ വിളിച്ചു പറയുന്നു.

 അല്ലെങ്കിൽ

"അമ്മേ, എന്റെ കൂട്ടുകാരി പ്രെഗ്നന്റ് ആയി, എനിക്ക് പറ്റിയ ഒരു അബദ്ധമാണ്". വെപ്രാളത്തോടെ… കോളേജിൽ പഠിക്കുന്ന മോൻ ഫോണിൽ. 

നിങ്ങൾ, ഒരു ടീൻ ഏജ്  അല്ലെങ്കിൽ, പ്രായപൂർത്തി ആയ പെൺ കുട്ടിയുടെയോ, ആൺ കുട്ടിയുടെയോ മാതാവോ, പിതാവോ ആണെങ്കിൽ, ഒരു പക്ഷെ ഇങ്ങനെ ഒരു സംഭാഷണം കേൾക്കേണ്ടി വന്നേക്കാം.

മക്കൾ ഇങ്ങനെ ഒരവസ്ഥയിൽ നിങ്ങളോട് ഇത്രയും പറയാൻ സ്വാതന്ത്ര്യം ഉണ്ടെകിൽ, നിങ്ങൾ തീർച്ചയായും ഒരു സ്നേഹമുള്ള അച്ഛനോ അമ്മയോ ആയിരിക്കും. 

പക്ഷെ, സ്നേഹം മാത്രം പോരല്ലോ? 

ഉത്തരവാദിത്വം കൂടി വേണ്ടേ? 

കുട്ടികൾക്ക് വേണ്ടത്ര ലൈംഗിക വിദ്യഭ്യാസം കൊടുത്തിട്ടില്ലെങ്കിൽ നിങ്ങൾ ഒരു ഉത്തരവാദിത്വം ഉള്ള അച്ഛനോ അമ്മയോ അല്ല എന്ന് വേണമെങ്കിൽ ഒരു വാദത്തിനു വേണ്ടി പറയാം.   

അപ്പോൾ മുകളിൽ പറഞ്ഞ കാര്യം കുട്ടി പറയുമ്പോൾ കുറ്റം കുട്ടിയുടെ അല്ല, പൂർണ്ണമായും  മാതാപിതാക്കളുടെ  ആണ്. 

അറിയേണ്ട കാര്യങ്ങൾ, വേണ്ട സമയത്തു പറഞ്ഞു കൊടുക്കാത്തത് കൊണ്ടുള്ള കുഴപ്പം. 
തത്ക്കാലം  അതവിടെ നിൽക്കട്ടെ.

കാര്യത്തിലേക്കു കടക്കുന്നതിനു മുൻപേ പറയട്ടെ, ഇങ്ങനെ ഒരു ഫോൺ കോൾ വന്നാൽ എങ്ങിനെ ആണ് പ്രതികരിക്കേണ്ടത്?

"എന്റെ പൊന്നു മോൾ/മോൻ  പെട്ടെന്ന്, വീട്ടിൽ വരൂ. അമ്മ/അച്ഛൻ  നിന്നെ കുറ്റപ്പെടുത്തില്ല. നിന്റെ കൂടെ ഞാൻ ഉണ്ടാവും. ഇത് നമുക്കൊരുമിച്ചു നേരിടാം. വിഷമിക്കല്ലേ.... അബദ്ധങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാവും. ഇതും അങ്ങിനെയേ ഉള്ളൂ." എന്ന് പറയാം. 

അല്ലാതെ "നീ കുടുംബം നശിപ്പിച്ചു, എവിടെയെങ്കിലും പോയി തുലയൂ.... ഞാൻ ഇനി എങ്ങിനെ മറ്റുള്ളവരുടെ മുഖത്തു നോക്കും....." 

എന്നുള്ള ശാപ വാക്കുകൾ അല്ല കുട്ടികൾക്ക് ഈ സമയത്ത് ആവശ്യം. 

അപ്പോൾ കുട്ടിയെ അവിവേകം ഒന്നും കാണിക്കാതെ വീട്ടിൽ എത്തിക്കുക എന്നതാണ് വിവേകപൂർവ്വം ഓരോ മാതാ പിതാക്കളും ആദ്യം ചെയ്യേണ്ടത്. 

ഇനി വീട്ടിൽ വച്ചാണ് പറയുന്നത് എങ്കിലും  ഇതേ പോലെ പറഞ്ഞു സമാധാനിപ്പിക്കാം.  

മകൾ ആണെങ്കിൽ അന്നു തന്നെ, അല്ലെങ്കിൽ പിറ്റേന്ന് ഒരു വിദഗ്ധ ഡോക്ടറെ  (ഗൈനക്കോളജിസ്റിനെ) കാണിക്കണം. 

ബാക്കി അവർ ഉപദേശിക്കുന്ന പോലെ ചെയ്യണം. 

പിന്നീട് വൈദഗ്ദ്യം ഉള്ള  ഒരു നല്ല കൗൺസലറെ കണ്ടുപിടിക്കണം, മോൾക്കു ഈ മനോവേദനയിൽ നിന്ന് കരകയറാൻ വേണ്ട ഉപദേശങ്ങൾ അവർ തരും.

 മകൻ ആണെങ്കിൽ ആദ്യം തന്നെ  ഒരു കൗൺസിലിങ്നു വിധേയം ആക്കണം. ഒരു തരത്തിലുള്ള കുറ്റപ്പെടുത്തലുകളും പാടില്ല.

 സ്നേഹത്തോടെ സാധാരണ പെരുമാറുന്ന പോലെ തന്നെ പെരുമാറുക. കൂടെ ഇരുന്ന് ഒരു സിനിമ കാണുക. നല്ല ഭക്ഷണം ഉണ്ടാക്കി കൊടുക്കുക.  അല്ലെങ്കിൽ ചെറിയ ഒരു യാത്ര പോകുക. തമാശകൾ പറയുക. തകർന്നിരിക്കുന്ന ഒരു മനസ്സിനെ തിരികെ കൊണ്ടുവരാൻ ഇത്രയും ഒക്കെ ചെയ്യാം. ആ രഹസ്യം നിങ്ങളുടെ മാത്രം രഹസ്യം ആയിരിക്കട്ടെ. അത് വേറെ ആരും അറിയേണ്ട കാര്യം ഇല്ല. ബാക്കിയൊക്കെ ഡോക്ടറും,  കൗൺസലറും പറഞ്ഞപോലെ ചെയ്യുക.

പല ദിവസങ്ങളിലും പത്രത്താളുകൾ മറിക്കുമ്പോൾ ഭീതി വരാറുണ്ട്. ഒരു പക്ഷെ ആത്മഹത്യ ചെയ്യുന്ന പല കുട്ടികളും ഇങ്ങനെയുള്ള പ്രശ്നങ്ങളിൽ എന്തു ചെയ്യണം എന്ന് ആകുലപ്പെടവർ ആയിരിക്കാം. 

കേരളത്തിലെ ടീനേജ് ഗർഭഛിദ്രത്തിന്റെ കൃത്യമായ കണക്കുകൾ ഒന്നും ലഭ്യമല്ല. എന്നിരുന്നാലും 2013 ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ (Pregnancy Among Unmarried Adolescents and Young Adults J Obstet Gynaecol India. 2013 Mar; 63(1): 49–54.  doi:  10.1007/s13224-012-0244-7). 

രണ്ടു വർഷത്തെ ഇടവേളയിൽ  കേരളത്തിൽ പഠന വിധേയമാക്കിയ 180 ഓളം സംഭവങ്ങളിൽ 11.1 % പതിനാറു വയസ്സിൽ താഴെ ഉള്ളവരും, 38.6 % 17 നും 19 നും ഇടയിൽ പ്രായമുള്ളവരും 50.3 % 19 വയസ്സിനു മുകളിൽ ഉള്ളവരും ആണ്.   

വേണ്ട രീതിയിലുള്ള  അറിവുകൾ ഇല്ലാതെ ലൈംഗിക അതിക്രമത്തിൽ പെടുന്നവർ വേറെ.
പറഞ്ഞു വരുന്നത്, കൃത്യമായ അറിവുകൾ കുട്ടികൾക്ക് നൽകിയിരുന്നെങ്കിൽ പലരും ഇങ്ങനെയുള്ള ഒരു വൈകാരികവും മാനസികമായുമുള്ള  ആഘാതത്തിൽ കൂടി കടന്നു പോകേണ്ടി വരില്ലായിരുന്നു.      

എന്റെ ചെറുപ്പത്തിൽ (അന്നെനിക്ക് പന്ത്രണ്ടു വയസ്സുകാണും) അമ്മയുടെ ഒരു പരിചയക്കാരി, പതിനെട്ടു വയസ്സുള്ള മകനെ ചൂണ്ടിക്കാണിച്ച് അവന് ഇങ്ങനെയുള്ള കാര്യം ഒന്നും അറിയില്ല എന്ന് അഭിമാനത്തോടെ പറയുന്നത് ഓർമ്മയുണ്ട്. 

മക്കൾക്ക് ലൈംഗിക കാര്യങ്ങൾ ഒന്നും അറിയില്ല, അല്ലെങ്കിൽ അവർ അറിയേണ്ട, തനിയെ എല്ലാം എങ്ങിനെയോ പഠിച്ചു കൊള്ളും എന്നൊക്കെ ഉള്ള വിചാരമാണ് പലർക്കും.  

ലൈംഗിക വിദ്യാഭ്യസം എന്നാൽ സെക്സ് എങ്ങിനെയാണ് ചെയ്യുന്നത് എന്നാണ്  പഠിപ്പിക്കുന്നത്  എന്ന് ധരിച്ചാണ്  ഇതിനെ പലരും നഖശിഖാന്തം എതിർക്കുന്നത്. 

എന്താണ് ലൈംഗിക വിദ്യാഭ്യാസം?

കുട്ടികളെ പ്രായത്തിന് അനുസരിച്ചു ലൈംഗികതയെ പ്പറ്റി ബോധവൽക്കരിക്കുന്നതിനാണ് ലൈംഗിക വിദ്യാഭ്യാസം. ലൈംഗിക അതിക്രമങ്ങളിൽ നിന്ന് രക്ഷ നേടാനും, ലൈംഗികതയെക്കുറിച്ചുള്ള അജ്ഞത മാറ്റുവാനും ആണ് ലൈംഗിക വിദ്യാഭ്യാസം.  അല്പജ്ഞാനികളിൽ നിന്നും കിട്ടിയ അബദ്ധ ധാരണകൾ മാറ്റാനും, സ്വന്തമായി ഉണ്ടാകുന്ന മിഥ്യാധാരണകള്  മാറ്റാനും ഇതു കൊണ്ട് സാധ്യമാകും.

ജീവശാസ്ത്ര പരമായ അറിവു മാത്രമല്ല  മറിച്ച്, വൈകാരികമായ പക്വത എങ്ങിനെ നേടിയെടുക്കാം എന്നതും ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. എല്ലാ സ്കൂളുകളിലും ലൈംഗിക വിദ്യാഭ്യസം നിർബന്ധം ആക്കണം. കൂടാതെ മാതാപിതാക്കളും കുട്ടികളോട്, അവരുടെ പ്രായത്തിന് അനുസരിച്ച് ലൈംഗിക കാര്യങ്ങളെക്കുറിച്ചു പറഞ്ഞു കൊടുക്കണം.

ലൈംഗിക വിദ്യാഭ്യാസം പ്രായത്തിന് അനുസരിച്ചു വേണ്ടേ?

തീർച്ചയായും അങ്ങിനെയാണ് വേണ്ടത്. പ്രൈമറി സ്കൂളിൽ പോകുന്ന കുട്ടിയോട് 'മോന്റെ/മോളുടെ പ്രൈവറ്റ് പാർട്ടുകളിൽ ആരും തൊടാൻ സമ്മതിക്കരുത്' എന്ന് പറയുന്നതും ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. പ്രായം കൂടുന്നത് അനുസരിച്ച് അവർക്ക് ഓരോ സ്റ്റേജിലും ആവശ്യമുള്ള കാര്യങ്ങൾ മടി കൂടാതെ പറഞ്ഞു കൊടുക്കണം.  കൂടാതെ സ്ത്രീയേയും , പുരുഷനെയും തുല്യമായി കാണാനും, എങ്ങിനെയാണ് നല്ല ഒരു പങ്കാളിയെ കണ്ടെത്തുന്നതും പരസ്പരം ബഹുമാനിക്കാൻ പഠിപ്പിക്കുന്നതും,  സമ്മതം (consent) എന്നാൽ എന്താണ് എന്ന് പറഞ്ഞു കൊടുക്കുന്നതും, എല്ലാം ലൈംഗിക വിദ്യാഭ്യാസം ആണ്.   ലൈംഗിക അതിക്രമം എന്താണ്;  അതിൽ നിന്നും എങ്ങിനെ രക്ഷപെടാം എന്നൊക്കെ പറഞ്ഞു കൊടുക്കുന്നതും ലൈംഗിക വിദ്യാഭ്യാസം തന്നെ.

Harvard University Medical School ലെ clinical psychiatry പ്രൊഫസർ ആയിരുന്ന Judith Lewis Herman പറഞ്ഞത്

 “Since most sexual abuse begins well before puberty, preventive education, if it is to have any effect at all, should begin early in grade school.” 
  
എന്ന് വച്ചാൽ 

"കൂടുതൽ ലൈംഗിക അതിക്രമങ്ങളും തുടങ്ങുന്നത് puberty (ഋതുമതി) ആകുന്നതിന് മുൻപേ ആണ്. അതിനാൽ  ഇതിനെ തടുക്കാനുള്ള കാര്യങ്ങൾ ചെറിയ സ്കൂളി ൽ ആയിരിക്കുമ്പോൾ തന്നെ  കുട്ടികളോട് പറഞ്ഞു കൊടുക്കണം".

16 വയസും 15 വയസും ഒക്കെ ഉള്ള pregnant ആയ കുട്ടികളെ കണ്ടിട്ടുണ്ട് അവരേ care ചെയ്യേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട് .ഐറിഷ്‌ commumity ഇത്രയൊക്കെ devoleped ആയിട്ട്  പോലും teenage pregnancy ഇവിടെ സംഭവിക്കാറുണ്ട് .Hidden pregnnancy എന്നു കേട്ടിട്ടുണ്ടോ ?പ്രസവിക്കുമ്പോ ആയിരിക്കും വീട്ടുകാർ പോലും അറിയുന്നത് .ചിലരൊക്കെ അറിഞ്ഞു കൊണ്ട് ഒളിപ്പിച്ചു വെക്കും ,ചിലരൊക്കെ അറിയാതെയും കൊണ്ടുനടക്കും .

ഐറിഷ്‌ secondary സ്കൂളുകളിൽ എല്ലാം dvd വെച്ച് class കൊടുക്കും എല്ലാ വർഷവും ഇതു സ്ഥിരമായി ഓരോ പ്രായത്തിനനുസരിച്ചു update ചെയ്തു കൊടുക്കും .ചെറിയ ക്ലാസ്സുകളിലും ആ പ്രായത്തിന്റെ ആവശ്യം അനുസരിച്ചു class ഉണ്ടാവും .എന്നിരുന്നാലും ഇങനെ ഒക്കെ ഉള്ള കാര്യങ്ങൾ നമ്മുടെ ഇന്ത്യൻ ഐറിഷ്‌ community യും ഇനീ face ചെയ്യേണ്ടി വരും .കാരണം ആദ്യത്തെ ബാച്ച് ഐറിഷ്‌ പ്രവാസികളുടെ മക്കൾ എല്ലാരും തന്നെ ടീനേജ് കടന്നു .മാത്രമല്ല അവരെല്ലാം വെസ്റ്റേൺ രീതിയിൽ ജീവിക്കുന്നവരും ആകും .

ഇന്ത്യയിലെ സ്ഥിതി യും ഇപ്പൊ ഏകദേശം western style യിലേക്ക് ആയ സ്ഥിതിക്ക് നിങ്ങളും ഇതൊക്കെ അറിഞ്ഞിരിക്കണം .നിങ്ങൾ ടീനേജ് മക്കളെ സ്കൂളിലും കോളേജിലും വിട്ടിട്ട് ടെൻഷൻ ആയി ഇരിക്കുന്ന ആളുകൾ ആണോ ?ആവശ്യത്തിൽ അധികം ജീവിതപ്രശ്നങ്ങൾ ഉള്ള നമ്മൾ ഇങനെ ഒരു tension കൂടെ എടുക്കേണ്ട  ആവശ്യം ഇല്ല .ഇനിയുള്ള കാലം ഇങനെ ഒക്കെ തന്നെ ആകും എന്നു മനസിലാക്കുക .virginity ഒന്നും ചോദിക്കുന്ന ആളുകൾ ഒന്നും ഇനീ ഉണ്ടാവില്ല .അത്രത്തോളം technology വളർന്നു .ഇന്ത്യയിൽ ജീവിക്കുന്ന 18 വയസുള്ള കുട്ടികൾ ഒക്കെ sexually active ആയി തുടങ്ങി . മക്കളോട് ,ഒളിച്ചോട്ടം ഒന്നും ആവശ്യമില്ല ,പഠിച്ചു കഴിഞു അന്നും സ്നേഹം നിലനിൽക്കുന്നെങ്കിൽ അപ്പൊ കെട്ടിക്കോ എന്നു പറഞ്ഞോളൂ .മക്കളുടെ boyfriend /girlfriend നെ പരിചയപ്പെട്ടു ഒരു ചെറിയ സൗഹൃദം അവരുമായി ഒപ്പിച്ചാൽ അതും നന്നാവും .എങ്ങനെ ഉള്ള പയ്യൻ /പെണ്ണ് ആണെന്ന് നമുക്കും ഒന്നറിയാലോ

15 ഉം 16 വയസിൽ അപ്പനോ അമ്മയോ ആകുന്നതിനോട് എനിക്ക് യോജിപ്പില്ല .എന്നാലും ആ പ്രായത്തിൽ കുഞ്ഞിനെ വളർത്താൻ ആണു തീരുമാനം എങ്കിൽ നല്ല support ആവശ്യം ഉണ്ട് .ഇവിടെ ഐറിഷ്‌ സിസ്റ്റത്തിൽ സോഷ്യൽ workers ഒക്കെ നല്ല supportive ആണു .അമ്മയായാലും അവരെ സ്കൂളിൽ വിടുക പഠിപ്പിക്കുക .grand parents എന്ന നിലയിൽ അല്ല support കൊടുക്കുക . 

ഇന്ത്യയിൽ support ഇല്ലാത്തത് കൊണ്ടും അഭിമാന പ്രശനം കൊണ്ടും ഗർഭ ചിദ്രം വളരെ എളുപ്പം ആയതു കൊണ്ടും ആ വഴി ആകും പൊതുവെ തിരഞ്ഞെടുക്കുക .ഒരു കാര്യം ഓർക്കുക സ്ഥിരം ആയി ഗർഭ ചിദ്രം ചെയ്യുന്നത് അത്ര നല്ല കാര്യമല്ല .മാനസികമായും ശാരീരികമായും കുറേയധികം support അവർക്ക് ആവശ്യം ഉണ്ട് .

ഇതൊക്കെ ഒഴിവാക്കാൻ വേണ്ടി sexually active ആയ കുട്ടികൾക്ക് kayyil ഒരു ചെറിയ bar contraceptive skin നടിയിൽ വെക്കാം .ഓരോ വർഷവും എടുക്കാവന്ന injections ഉണ്ട് .അവരവരുടെ doctors (GP)ആണു ഇതു ചെയ്യുന്നത് .unprotected sex നടന്നാൽ ഉടനെ തന്നെ GP യെ അറിയിക്കുക .മുൻപ് പരിചയമില്ലാത്ത ആളുമായി ആണെങ്കിൽ അവരുടെ health status അറിയാത്തത് കൊണ്ട് തന്നെ STD (sexually transmitted diseases AIDS,Hepatitis B,Gonorrhoea,Syphillis etc) ഉണ്ടാവാൻ chance ഉണ്ട് .അതിനുള്ള test കളും നടത്തേണ്ടി വരും. ഒരു നിശ്ചിത time ഇനുള്ളിൽ എടുക്കാവുന്ന pregnancy prevention pills കൂടാതെ ബ്ലഡ് test കളും ചില വാക്‌സിനുകളും ഒക്കെ എടുക്കാവുന്നതാണ് .

കടപ്പാട് :  Gincy Elza & സുരേഷ് സി പിള്ള | അവലംബം: 2023 എഴുതിയ പോസ്റ്റ്, സമകാലിക വിഷയ സ്വാധീനം

*ദയവായി ശ്രദ്ധിക്കുക ഇത് ഒരു ആധികാരിക ലേഖനം അല്ല. മെഡിക്കൽ  ഉപദേശങ്ങൾക്ക് അതാത് രാജ്യങ്ങളിലെ രജിസ്റ്റർഡ് ഹെൽത്ത് ഡിപ്പാർട്ട്മെന്റുകളുകളുമായി ബന്ധപ്പെടുക. 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !