പ്രഷർ പമ്പിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം വിമാനത്താവളത്തിൽ ഡി.ആർ.ഐ പിടികൂടി, 181 യാത്രക്കാരെയും കേന്ദ്രീകരിച്ച് അന്വേഷണം.

നെടുമ്പാശ്ശേരി: പ്രഷർ പമ്പിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഡി.ആർ.ഐ പിടികൂടി. വ്യാപകമായി സംഘം ചേർന്ന് സ്വർണം കടത്തുന്നെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഡി.ആർ.ഐയുടെ പരിശോധന.

റാസൽ ഖൈമയിൽ നിന്നും വന്ന ഇൻഡിഗോ വിമാനത്തിലെ ശുചിമുറിയിൽ നിന്നാണ് പ്രഷർ പമ്പിൽ ഒളിപ്പിച്ച നിലയിൽ 625 ഗ്രാം സ്വർണം കണ്ടെത്തിയത്. ഈ സ്വർണം ആരാണ് കൊണ്ടുവന്നതെന്നറിയാൻ വിമാനത്തിലെത്തിയ 181 യാത്രക്കാരെയും കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തും
റാസൽ ഖൈമയിൽ നിന്നും എത്തിച്ച സ്വർണം കസ്റ്റംസ് പരിശോധന ഒഴിവാക്കി വിമാനത്താവളവുമായി ബന്ധപ്പെട്ട ഏതെങ്കിലും യാത്രക്കാരെ ഉപയോഗിച്ചോ അതല്ലെങ്കിൽ ആഭ്യന്തര യാത്രക്കാരെ ഉപയോഗിച്ചോ പുറത്തു കടത്താനാകാം ലക്ഷ്യമിട്ടതെന്നും സംശയിക്കുന്നു. വിമാനത്തിനകത്ത് ശുചീകരണ ചുമതലയുള്ളവരെയും ചോദ്യം ചെയ്യും


.



🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !