മലങ്കര ആർച്ച്‌ഡയോസിസ് സിറിയൻ ഓർത്തഡോക്സ് ചർച്ച് ഓസ്ട്രേലിയയുടെ 2025–2027 വർഷത്തേക്കുള്ള ആർച്ച്‌ഡയോസിസ് കൗൺസിൽ രൂപീകരിച്ചു. കൗൺസിൽ പ്രസിഡന്റ് അഭിവന്ദ്യ ഗീവർഗീസ് മോർ അത്താനാസിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ നടന്ന കൗൺസിൽ തെരഞ്ഞെടുപ്പിൽ ഫാ. ജോസഫ് കുന്നപ്പിള്ളി വൈസ് പ്രസിഡന്റായി
ഫാ. ഡാനിയേൽ പാലോസ് സെക്രട്ടറിയായി, അബിൻ ബേബി ജോയിന്റ് സെക്രട്ടറി,PRO ആയി, കുരിയാച്ചൻ പി. കെ. ട്രഷററായി, ജോണി വർഗീസ് ജോയിന്റ് ട്രഷററായും തിരഞ്ഞെടുത്തു. കൗൺസിൽ അംഗങ്ങളായി ഫാ.ഡോ.ജേക്കബ് ജോസഫ്, ഫാ.ഷിജു ജോർജ്, ഫാ. ബിനിൽ ടി. ബേബി, ഫാ. ജിനു കുരുവിള,ജോബിൻ ജോസ്, തോമസ് സ്കറിയ, മാർഷൽ കെ. മത്തായി, അജിത്ത് മാത്യു, ഷിബു പോൾ തുരുത്തിയിൽ, എബി പോൾ, സൻജു ജോർജ്, സ്മിജോ പോൾ, എബി പൊയ്ക്കാട്ടിൽ, ഡോ. ജിമ്മി വർഗീസ്, ജിതിൻ പുന്നക്കുഴത്തിൽ ജേക്കബ് എന്നിവരെ തിരഞ്ഞെടുത്തു.എക്‌സ്-ഓഫീഷ്യോ അംഗങ്ങളായി ബെന്നി അബ്രഹാം, ജിൻസൻ കുര്യൻ എന്നിവർ സേവനം അനുഷ്ഠിക്കും. കൗൺസിലിന്റെ ഓഡിറ്ററായി മോൺസി ചാക്കോ നിയമിതനായി. Spiritual Organisation 2025–2027 വിഭാഗത്തിൽ: സൺഡേ സ്കൂൾ ഡയറക്ടറായി ഫാ.ഡോ.ജേക്കബ് ജോസഫ്, MMVS വൈസ് പ്രസിഡന്റായി ഫാ. ബിനിൽ ടി. ബേബി, SOSMA വൈസ് പ്രസിഡന്റായി ഫാ. റോബിൻ ഡാനിയേൽയൂത്ത് അസോസിയേഷൻ വൈസ് പ്രസിഡന്റായി ഡി.മെൽവിൻ ജോളി, പ്രീ-മാരിറ്റൽ കോഴ്സ് കോർഡിനേറ്ററായി ഫാ. ഷിജു ജോർജ് എന്നിവരെയും തിരഞ്ഞെടുത്തു. പുതിയ കൗൺസിൽ അംഗങ്ങൾക്ക് അഭിവന്ദ്യ ഗീവർഗീസ് മോർ അത്താനാസിയോസ് തിരുമേനി ആശംസകളും പ്രാർത്ഥനകളും നേർന്നു.മലങ്കര ആർച്ച്‌ഡയോസിസ് സിറിയൻ ഓർത്തഡോക്സ് ചർച്ച് ഓസ്ട്രേലിയയുടെ 2025–2027 വർഷത്തേക്കുള്ള ആർച്ച്‌ഡയോസിസ് കൗൺസിൽ രൂപീകരിച്ചു.
0
ബുധനാഴ്ച, ഒക്ടോബർ 15, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.