ഗസ്സ: വെടിനിർത്തൽ ധാരണയും, ലോകനേതാക്കളുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ച സമാധാന കരാറും ലംഘിച്ച് ഗസ്സയിൽ ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണം തുടരുന്നു. സമാധാനം പുലർന്നുവെന്നുറപ്പിച്ചതിനു പിന്നാലെ പലായനം ചെയ്ത വീടുകളിലേക്ക് തിരികെ യാത്ര തുടങ്ങിയ ഫലസ്തീനികളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിലും വെടിവെപ്പിലുമായി ഒമ്പത് പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ന്യൂസ് ഏജൻസിയായ ‘വഫ’ റിപ്പോർട്ട് ചെയ്തു.
ഈജിപ്തിലെ ശറമുൽ ശൈഖിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും മധ്യസ്ഥ രാഷ്ട്ര നേതാക്കളും പങ്കെടുത്ത ഉച്ചകോടിയിൽ ഗസ്സ സമാധാന കാരാറിൽ ഒപ്പുവെച്ചതിനു പിന്നാലെയാണ് ചൊവ്വാഴ്ച ആക്രമണം നടന്നത്. തിങ്കളാഴ്ച അർധരാത്രി മുതൽ ചൊവ്വാഴ്ച ഉച്ചവരെയായി ഒമ്പത് പേർകൊല്ലപ്പെട്ടു. ഏഴുപേർ ഏറ്റവും പുതിയ ആക്രമണങ്ങളിലാണ് മരിച്ചത്. രണ്ടുപേർ നേരത്തെയുള്ള ആക്രമണങ്ങളിൽ പരിക്കേറ്റവരാണ്.വെടിനിർത്തൽ പ്രാബല്ല്യത്തിൽ വന്നതിനു ശേഷം ഇതുവരെയായി 250ഓളം മൃതദേഹങ്ങളാണ് രക്ഷാ പ്രവർത്തകർ ഗസ്സയിലെ തെരുവുകളിൽ നിന്നും കണ്ടെത്തിയത്. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനു പിന്നാലെ വടക്കൻ ഗസ്സയിലെ സ്വന്തം വീടുകൾ തേടി മടങ്ങുന്നവർക്കു നേരെയായിരുന്നു ഡ്രോണുകൾ ഉപയോഗിച്ച് ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയതെന്നാണ് വിവരം.ഷുജാഇയ പ്രദേശത്താണ് ഇസ്രായേൽ സൈന്യം ഫലസ്തീനികൾക്കെതിരെ വെടിയുതിർത്തത്. ഇവിടെ അഞ്ചു പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിൽ ഡ്രോൺ ആക്രമണമുണ്ടായതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഇവിടെ നിരവധി പേർക്ക് പരിക്കേറ്റതായും മരണങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്.വെടിനിർത്തൽ ധാരണയും, ലോകനേതാക്കളുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ച സമാധാന കരാറും ലംഘിച്ച്ഇസ്രായേൽ.സേനയുടെ ആക്രമണം.
0
ബുധനാഴ്ച, ഒക്ടോബർ 15, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.