പാലാ :തലപ്പലം പഞ്ചായത്ത് വാർഡ് 7 എൽ. ഡി. ഫ് കുടുംബ സംഗമം ജോസ് കെ. മാണി എം. പി.ഉദ്ഘാടനം ചെയ്തു.ഇടതുപക്ഷ ഗവണ്മെന്റ് വിവിധ മേഖലകളിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം വളരെ വിശദമായി സംസാരിച്ചു.
വനം-വന്യജീവി വിഷയത്തിൽ സർക്കാർ എടുത്തിട്ടുള്ള തീരുമാനങ്ങൾ കേരളത്തിലെ കർഷകർക്ക് ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. പാലാ യുടെ വികസനകാര്യങ്ങളിൽ M. L.A. പ്രകടിപ്പിക്കുന്ന നിസംഗമനോഭാവത്തേക്കുറിച്ച് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി മത്സരിച്ചു വിജയംവരിക്കണമെന്ന് അദ്ദേഹം എൽ. ഡി. ഫ്. പ്രവർത്തകരെ ആഹ്വാനം ചെയ്തു.സി. പി. ഐ ബ്രാഞ്ച് സെക്രട്ടറി വി. കെ. പ്രകാശിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൽ. ഡി. ഫ് പാലാ നിയോജകമണ്ഡലം കൺവീനർ സ:ബാബു കെ. ജോർജ് മുഖ്യ പ്രഭാഷണം നടത്തി.
സി. പി. ഐ. ( എം )ലോക്കൽ സെക്രട്ടറി സ: വി. കെ. മോഹനൻ;കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് സുഭാഷ് ജോർജ് വലിയമംഗലം,അഡ്വ:ബിജു ഇളംതു രുത്തി, സി. പി. ഐ ലോക്കൽ സെക്രട്ടറി രാധാകൃഷ്ണൻ, സ:കെ. ശ്രീകുമാർ, കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്സ് എന്നിവർ പ്രസംഗിച്ചു. അനീഷ് ആരാധന സ്വാഗതവും കെ. പി. ഷിജോ നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.