പാട്ന: തിരഞ്ഞിടുപ്പിലേക്ക് അടുത്തിരിക്കുകയാണ് ബീഹാർ. തിരഞ്ഞെടുപ്പ് ചൂടും രാഷ്ട്രീയ ചർച്ചകളും കൊമ്പുകോർക്കുന്ന വേളയിൽ എല്ലാവരും ഒരുപോലെ ചോദിക്കുന്ന കാര്യമാണ് രാഹുൽ ഗാന്ധി എവിടെ?
ബിഹാറിൽ തെരഞ്ഞെടുപ്പ് ചൂടേറുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ആർജെഡി നേതാവ് തേജസ്വി യാദവും പര്യടനത്തിൽ സജീവമായിരിക്കെയാണ് രാഹുലിന്റെ അഭാവം ചർച്ചയാകുന്നത്. 16 ദിവസം നീണ്ടുനിന്ന ‘വോട്ട് അധികാർ യാത്ര’യിലൂടെ ബിഹാറിന്റെ രാഷ്ട്രീയതലങ്ങൾ ഇളക്കി മറിച്ച രാഹുൽ ഗാന്ധി, ഇപ്പോൾ രാഷ്ട്രീയ വേദികളിൽ നിന്ന് അപ്രത്യക്ഷനായിരിക്കുന്നു.സെപ്റ്റംബർ ഒന്നിന് പാട്നയിലെ ഗാന്ധി മൈതാനത്ത് വോട്ട് അധികാർ യാത്രയുടെ സമാപനച്ചടങ്ങിലാണ് രാഹുലിന്റെ ബിഹാറിലെ അവസാന പൊതു പരിപാടി നടന്നത്. 25 ജില്ലകളിലൂടെയും 110 നിയമസഭ മണ്ഡലങ്ങളിലൂടെയും 1,300 കിലോമീറ്റർ സഞ്ചരിച്ച യാത്രയിലൂടെ കോൺഗ്രസിന്റെ പ്രവർത്തനശേഷിയെ പുതുക്കിയെന്ന് വിലയിരുത്തപ്പെട്ടിരുന്നുവെങ്കിലും, അതിന് ശേഷം രാഹുലിനെ കാണാതായിരിക്കുകയാണ്.
മഹാ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ച വാർത്താസമ്മേളനത്തിന്റെ ബാനറിലും രാഹുലിന്റെ ചിത്രം കാണാനില്ല. പാട്ന റാലിക്ക് ശേഷം പൊതുസ്ഥലങ്ങളിൽ രാഹുലിനെ വെറും അഞ്ചുതവണ മാത്രമാണ് കണ്ടത്. ഇതൊന്നും ബിഹാറിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടിട്ടല്ല.
സെപ്റ്റംബർ അവസാനം ഗുരുഗ്രാമിലെ ഒരു പിസ്സ ഔട്ട്‌ലെറ്റിലും പിന്നീട് കൊളംബിയയിലും ചിലിയിലുമുള്ള സർവകലാശാല പ്രഭാഷണങ്ങളിലും, ഒക്ടോബർ 17-ന് അസമിലെ ഗായകൻ സുബീൻ ഗാർഗിന്റെ ഗ്രാമ സന്ദർശനത്തിലും, ഒക്ടോബർ 20-ന് ഡൽഹിയിലെ ഒരു മധുര കടയിലുമാണ് അവസാനമായി രാഹുലിനെ കണ്ടത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.