ഗാസ സിറ്റി: ഇസ്രയേല്‍-പലസ്തീന് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും ദുരിതം അവസാനിക്കാതെ ഗാസ.
വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായുള്ള മൃതദേഹ കൈമാറ്റത്തിലും ഇസ്രയേല്‍ കരാര്‍ ലംഘിക്കുന്നതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസയിലേക്ക് തിരിച്ച് നല്കിയ മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാനാകാത്തവയാണെന്നും മന്ത്രാലയം പറഞ്ഞു.ക്രൂര പീഡനങ്ങള്‍ക്ക് ഇരയായാണ് പലരും കൊല്ലപ്പെട്ടത്. മൃതദേഹങ്ങളില്‍ ക്രൂര പീഡനം നടന്നതിന്റെ അടയാളങ്ങളുണ്ടായിരുന്നതായി ഗാസയിലെ പലസ്തീന് സിവിലയന്‍സ് ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇസ്രയേല്‍ തിരിച്ച് നല്കിയ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം കൂട്ടത്തോടെ സംസ്കരിച്ചു. അതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
അതേസമയം വെടിനിര്‍ത്തലിന് ശേഷവും ഗാസ ഉപരോധം പിന്‍വലിച്ചിട്ടില്ല. ഗാസയിലെ പലയിടത്തും ഇപ്പോഴും കൊടും പട്ടിണിയാണ്. ദക്ഷിണ ഗാസയില്‍ ഉപരോധം അവസാനിപ്പിച്ചിട്ടില്ലെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ട്.
ഗാസയുടെ സുരക്ഷ ഇസ്രയേല്‍ തീരുമാനിക്കും: ഗാസയിലെ അന്താരാഷ്ട്ര സേനയില്‍ ഏതെല്ലാം രാജ്യങ്ങളുടെ സൈനികരെ ഉള്‍പ്പെടുത്തണമെന്ന് ഇസ്രയേല്‍ തീരുമാനിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ സമാധാന പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനം. എന്നാല്‍ ഇതില്‍ തീരുമാനമെടുക്കാന്‍ യുഎസിന് അവകാശമില്ല.ഞങ്ങളുടെ സുരക്ഷ ഞങ്ങള്‍ തന്നെയാണ് നിര്‍ണയിക്കുക. എതെല്ലാം അന്താരാഷ്ട്ര ശക്തികളാണ് സ്വീകാര്യമല്ലാത്തതെന്ന് നമ്മള് തീരുമാനിക്കും. അത് തങ്ങളുടെ നയമായി തുടരുമെന്നും നെതന്യാഹു മന്ത്രിസഭ യോഗത്തില്‍ പറഞ്ഞു.
യുഎസും ഈ നയത്തെ പിന്തുണക്കുന്നുണ്ടെന്നും എന്നാല്‍ യുഎസ് ഭരണക്കൂടം എന്നെ നിയന്ത്രിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യുഎസും ഇസ്രയേലും പല കാര്യങ്ങളിലും പങ്കാളികളാണ്. എന്നാല്‍ തീരുമാനം കൈകൊള്ളുന്നത് ദേശീയ താത്പര്യങ്ങളെ അടിസ്ഥാനമാക്കിയാണെന്നും അദ്ദേഹം പറഞ്ഞു.
2023 ഒക്ടോബര്‍ 7നാണ് ഇസ്രയേല്‍ പലസ്തീന് സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇസ്രയേല്‍ ഗാസയില്‍ ഉപരോധം തീര്‍ക്കുകയാണ്. ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്.
ആക്രമണം കടുത്തതോടെ നിരവധി പേര് ഗാസയില്‍ നിന്നും പലായനം ചെയ്തു. കൊടും പട്ടിണിയും പോഷകാഹാര കുറവും മൂലം നിരവധി കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടു. ആക്രമണം കൊടുമ്പിരി കൊണ്ടിരിക്കെയാണ് സമാധാന കരാറുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എത്തിയത്. ഇതോടെയാണ് കടുത്ത ആക്രമണങ്ങള്‍ക്ക് അറുതിയായത്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.