മലപ്പുറം:ഇരുപത്തഞ്ച് വർഷം പിന്നിട്ട ജനകീയാസൂത്രണത്തിൻ്റെ നേട്ട കോട്ടങ്ങൾ വിലയിരുത്തി ഭാവി വികസന സാദ്ധ്യതകൾ അവതരിപ്പിക്കുന്ന വികസന രേഖ പ്രകാശനം ചെയ്തു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൊന്നാനി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഈ ജനകീയമാനിഫെസ്റ്റോ തയ്യാറാക്കിയത്. വട്ടംകുളം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന ജന സഭയിൽ വെച്ച് പഞ്ചായത്ത് പ്രസിഡൻ്റ് എം.എ നജീബ് ആണ് പ്രകാശനം ചെയ്തത്. കൃഷി, മൃഗസംരക്ഷണം, വിദ്യാഭ്യാസം, ലിംഗനീതി,മാലിന്യ സംസ്കരണം, ഭിന്നശേഷി, ആരോഗ്യം, കലകായികം എന്നീ മേഖലകളിൽ രൂപീകരിച്ച വിശദ്ധസമിതികൾ നടത്തിയ പഠന റിപ്പോർട്ടുകൾ ഉൾക്കൊള്ളുന്നതാണ് വികസന പത്രിക.ഇതിലെ വികസന നിർദ്ദേശങ്ങൾ ജനകീയ ചർച്ചക്ക് വിധേയമാക്കി മെച്ചപ്പെടുത്തി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായി നാടിന് സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗം എം. ഹരീഷ് കുമാർ പരിഷത്തിൻ്റെ വികസന പരിപ്രേക്ഷ്യം അവതരിപ്പിച്ചു. വികസന സഭ കൺവീനർ ദിവാകരൻ പി എൻ വികസന പത്രിക പരിചയപ്പെടുത്തി
മുൻ പഞ്ചായത്ത് പ്രസിഡൻ്റുമാരായ എം. മുസ്തഫ,ശ്രീജ പാറക്കൽ, കഴു ങ്ങിൽ മജീദ്, ബാങ്ക് പ്രസിഡൻ്റ് പത്തിൽ അഷറഫ്, പഞ്ചായത്ത വികസന സമിതി ഉപാദ്ധ്യക്ഷൻ ഇബ്രാഹിംമൂതൂർ , പ്രഭാകരൻ നടുവട്ടം ആ ഗ്നേയ് നന്ദൻ,
എം.എം. ഉണ്ണികൃഷ്ണൻ, സതിഷ് ആട്ടയിൽ 'അനീഷ് വി.പി,നൗഷാദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പരിഷത്ത് മേഖല സെക്രട്ടറി ജിജി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി പി.വി. സുധിർ സ്വാഗതവും, യൂണിറ്റ് സെക്രട്ടറി സജി കെ. എസ് നന്ദിയും പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.