സിപിഎം നേതാവിനെ പാർട്ടി ഓഫിസിൽ മരിച്ച നിലയിൽ

കൊച്ചി; സിപിഎം നേതാവിനെ പാർട്ടി ഓഫിസിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഉദയംപേരൂർ നോർത്ത് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി ടി.എസ്.പങ്കജാക്ഷനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉദയംപേരൂർ നടക്കാവ് ലോക്കൽ കമ്മിറ്റി ഓഫിസിലെ വായനശാല മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. 

രാവിലെ ആറു മണിയോടെ പത്രമിടാൻ വന്നയാളാണ് വിവരം മറ്റുള്ളവരെ അറിയിക്കുന്നത്.  ഫോറൻസിക് സംഘം എത്തിയ ശേഷം മറ്റു നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് വ്യക്തമാക്കി. 

കടബാധ്യതകളാണ് മരണകാരണമെന്നാണ് പ്രാഥമിക സൂചനകൾ‍. സിപിഎമ്മിന്റെ സജീവ പ്രവർത്തകരാണ് പങ്കജാക്ഷനും ഭാര്യ ഭാസുരദേവിയും. ഇന്ത്യൻ ഓയിൽ കോർ‍പറേഷനിലെ ജീവനക്കാരനായിരുന്ന പങ്കജാക്ഷൻ ഏതാനും വർഷം മുമ്പാണ് ഇവിടെനിന്നു വിരമിച്ചത്. ഐഒസിയിലെ യൂണിയൻ ഭാരവാഹിയുമായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !