തീക്കോയി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി പുതിയ ആശുപത്രി സമുച്ചയം ഉദ്ഘാടനം ചെയ്തു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി പുതിയ ആശുപത്രി സമുച്ചയം ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് 62 ലക്ഷം, ബ്ലോക്ക് പഞ്ചായത്ത് 18 ലക്ഷം, ജില്ലാ പഞ്ചായത്ത് 10 ലക്ഷം, നാഷണൽ ഹെൽത്ത് മിഷൻ 15 ലക്ഷം ഉൾപ്പെടെ 1 കോടി 5 ലക്ഷം രൂപയാണ് ആകെ നിർമ്മാണ ചെലവ്. കുടുംബാരോഗ്യ കേന്ദ്രത്തിന് അനിവാര്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളും പുതിയ കെട്ടിട സമുച്ചയത്തിൽ ഒരുക്കിയിട്ടുണ്ട്.

പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി മാറുമ്പോൾ പൊതുജനങ്ങൾക്ക് കൂടുതൽ സേവനങ്ങളും ചികിത്സാ സൗകര്യങ്ങളും ലഭ്യമാകുകയാണ്. കിണർ നവീകരണം, ചുറ്റുമതിൽ, സോക്ക് പിറ്റ്,  ഫർണിച്ചർ, റോഡ് തുടങ്ങിയിട്ടുള്ള എല്ലാ സൗകര്യങ്ങളും ആശുപത്രിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. 

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ആരോഗ്യ വനിത ശിശു വകുപ്പ് മന്ത്രി വീണ ജോർജ് കുടുംബാരോഗ്യ കേന്ദ്രമാക്കി കൊണ്ടുള്ള പ്രഖ്യാപനവും ആശുപത്രിയുടെ പുതിയ കെട്ടിടം സമുച്ചയത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു. തീക്കോയി ഗ്രാമപഞ്ചായത്ത് ആരോഗ്യരംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നതെന്നും പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി മാറുമ്പോൾ  വൈകുന്നേരം 6 മണി വരെ പ്രവർത്തിക്കുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. 

ഇപ്പോൾ നിലവിൽ ഉള്ളതിനു പുറമേ അധികമായി രണ്ട് ഡോക്ടർമാരിൽ ഒരു ഡോക്ടറെ ആരോഗ്യവകുപ്പും മറ്റൊരു ഡോക്ടറെ ഗ്രാമപഞ്ചായത്തും നിയോഗിക്കുന്നതാണ്. ഇതിനാവശ്യമായ മറ്റു ആരോഗ്യവകുപ്പ് ജീവനക്കാരെയും താമസിക്കാതെ നിയമിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആശുപത്രി കെട്ടിടത്തോടൊപ്പം തന്നെ കിണർ നവീകരിച്ച് പൊതുജനങ്ങൾക്കായി ഉപയോഗപ്രദമാക്കിയതിനും മന്ത്രി ഗ്രാമപഞ്ചായത്തിനെ അഭിനന്ദിക്കുകയുണ്ടായി.

ചടങ്ങിൽ ആന്റോ ആന്റണി എംപി മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ്, ജില്ലാ മെഡിക്കൽ ഓഫീസർ എം പ്രിയ,  എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.വ്യാസ് സുകുമാരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ ഫെർണാണ്ടസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഓമന ഗോപാലൻ, മേഴ്സി മാത്യു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ബിനോയി ജോസഫ്,  മോഹനൻ കുട്ടപ്പൻ,  ജയറാണി തോമസ്കുട്ടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രതീഷ് പി.എസ്,  

ദീപാ സജി, അമ്മിണി തോമസ്, നജീമ പരിക്കൊച്ച്, സഹകരണ ബാങ്ക് പ്രസിഡന്റ് ടി ഡി ജോർജ്ജ്, കുടുംബശ്രീ ചെയർപേഴ്സൺ ഷേർലി ഡേവിഡ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സിന്ധുമോൾ കെ കെ, വ്യാപാരി വ്യവസായി പ്രസിഡന്റ്  വ്യാപാരി പ്രസിഡന്റ്‌ എ ജെ ജോർജ് അറമത്ത്‌, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ഹരി മണ്ണുമഠം, പയസ് കവളംമാക്കൽ, വിനോദ് ജോസഫ്, പി എം സെബാസ്റ്റ്യൻ, പി വി ലാലി, മെഡിക്കൽ ഓഫീസർ ഡോ.ലിറ്റി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !