പാലാ:സ്വാതന്ത്ര്യാനന്തര കേരളത്തിൽ ക്ഷേത്ര വിശ്വാസികളെ ചൂഷണം ചെയ്തു കൊണ്ട് വിവിധ ദേവസ്വം ബോർഡുകളിൽ ഭരണ പാർട്ടികളുടെ പിണിയാളുകളെ തിരുകി കയറ്റി അഴിമതി ഭരണം നടത്തുകയും കാണിയ്ക്കയായി ഭക്തർ നൽകുന്ന സ്വർണ്ണവും, പണവും വസ്തു വകകളും സ്വന്തമാക്കൂകയും അന്യാധീനപ്പെടുത്തുകയും ചെയ്തു വരുന്ന പതിവ് ഇത്തവണയും തെറ്റിയിട്ടില്ല.
കോടതി വിധിയുടെ മറവിൽ അവിശ്വാസികളായ ആക്റ്റിവിസ്റ്റുകൾക്കും, അർബൻ നക്സലുകൾക്കും അകമ്പടി പോയ സർക്കാർ സംവിധാനങ്ങളെ ഭക്തർ തിരിച്ചറിഞ്ഞു കഴിഞ്ഞതാണ്.അവിശ്വാസികൾ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിൻ്റെ അന്തിമ ദിവസങ്ങളിൽ തന്നെ ഈ ആചാരലംഘകർ നടത്തിയ കവർച്ച വെളിയിൽ വന്നത് അയ്യപ്പശാപം ഒന്നു കൊണ്ടു മാത്രമാണ്. കാലാ കാലങ്ങളായി ക്ഷേത്ര ബിംബങ്ങളെ പൊതിഞ്ഞു സൂക്ഷിച്ച സ്വർണ്ണത്തെ ചെമ്പാക്കി മാറ്റിയ മുരാരി മാന്ത്രികം അദ്ഭുതാവഹം തന്നെ.വെളിയിൽ വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമെന്നാണ് പ്രതിദിനം വെളിപ്പെടുന്ന പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. കൊള്ളയുടെ വ്യാപ്തി തിരിച്ചറിയണമെങ്കിൽ സമഗ്ര അന്വേഷണം കുടിയേ തീരു. ഈ സാഹചര്യത്തിൽ ഭരണ പാർട്ടികളുടെ വിഹിതത്തിൽ ദേവസ്വം അടിക്കി വാഴുന്ന ഇടതുമുന്നണി ഘടക കക്ഷികളുടെ അഭിപ്രായം അറിയാൻ പൊതുജനത്തിനും ഭക്തർക്കും താൽപ്പര്യമുണ്ട്.കേരള കോൺഗ്രസ്സ് മാണി ഗ്രൂപ്പും ശ്രീ. ജോസ് കെ മാണി എം.പിയും ഈ വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കണം. സമൂഹത്തോടും ഭക്തജനങ്ങളോടും തെല്ലെങ്കിലും സത്യസന്ധത പുലർത്തുന്നു എങ്കിൽ വിവിധ ദേവസ്വങ്ങളിലെ പ്രതിനിധികളെ രാജിവയ്പ്പിക്കാൻ തയ്യാറാവുകയും നെടുനാളായി ദേവസ്വത്തിലുള്ള സർക്കാരിൻ്റെ അമിത അധികാര പ്രയോഗങ്ങളെ തള്ളി പറയാനും തയ്യാറാകണം.ശബരിമല സ്വർണ്ണ കവർച്ചയിൽ കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിൻ്റെ നിലപാട് വ്യക്തമാക്കണം. അഡ്വ. ജി അനീഷ്
0
വെള്ളിയാഴ്ച, ഒക്ടോബർ 10, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.