ആലപ്പുഴ: നാട്ടിൽ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതിയെന്ന വിവാദ പ്രസ്താവനയുമായി സിപിഎം എംഎൽഎ യു. പ്രതിഭ. ബുധനാഴ്ച കായംകുളത്ത് നടന്ന സാംസ്കാരിക പരിപാടിക്കിടെയാണ് വിവാദ പ്രസംഗം നടത്തിയത്.
‘‘തുണിയുടുക്കാത്ത താരം വന്നാൽ എല്ലാവരും ഇടിച്ചുകയറുകയാണ്. അതു നിർത്താൻ പറയണം. അത്രയ്ക്കു വായിനോക്കികളാണോ കേരളത്തിലെ മനുഷ്യർ. അവരോട് തുണിയുടുത്ത് വരാൻ പറയണം. ഇതു സദാചാരം എന്നു പറഞ്ഞു തന്റെ നേരെ വരരുത്. മാന്യമായി വസ്ത്രം ധരിക്കുകയാണ് വേണ്ടത്. തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യം ഉള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്.’’ പ്രതിഭ വിഡിയോയിൽ പറയുന്നു.മോഹൻലാലിന്റെ നേതൃത്വത്തിൽ നടക്കുന്ന ടിവി ഷോയ്ക്കെതിരെയും അവർ വിമർശനം ഉന്നയിച്ചു. ചാനൽ പരിപാടിയുടെ പേര് പരാമർശിക്കാതെയായിരുന്നു വിമർശനം. ‘‘കേരളത്തിൽ ഇപ്പോൾ വൈകുന്നേരം നടത്തുന്ന ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ട്. മറ്റുള്ളവർ ഉറങ്ങുന്നത് ഒളിഞ്ഞുനോക്കുകയും അവരുടെ വസ്ത്രം ഇറുങ്ങിയതാണോ എന്നു കമന്റ് ചെയ്യുകയും ചെയ്യുന്നതാണ് പരിപാടി.അനശ്വര നടനാണ് ഈ പരിപാടി ചെയ്യുന്നത്. ജനാധിപത്യത്തിൽ വരേണ്ടത് താര രാജാക്കന്മാർ അല്ല. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന പച്ച മനുഷ്യരാണെന്ന് ധൈര്യത്തോടെ പറയാൻ നമ്മൾ തയാറാവണം’’ – എംഎൽഎ പറഞ്ഞു.തുണിയുടുക്കാത്ത താരങ്ങളെ മതി..സാംസ്കാരിക പരിപാടിക്കിടെയാണ് വിവാദ പ്രസംഗവുമായി യു പ്രതിഭ എംഎൽഎ
0
വെള്ളിയാഴ്ച, ഒക്ടോബർ 10, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.