കടനാട് : എൽ.ഡി.എഫ് സർക്കാരിൻ്റെ ജനപക്ഷ ഇടപെടലുകൾ വിശദീകരിക്കുന്നതിനായുള്ള വാർഡു തല കുടുoബ സംഗമങ്ങൾക്ക് പാലായിൽ ഇന്നു തുടക്കമായി.
നൂറുകണക്കിന് ആളുകൾ പങ്കെടുത്ത കടനാട് പഞ്ചായത്ത് എട്ടാം വാർഡിലെ കുടുംബ സംഗമം കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ,ആരോഗ്യ മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ ഇടതുപക്ഷ സർക്കാരിനായെന്ന് ജോസ് കെ മാണി അഭിപ്രായപ്പെട്ടു.കേരളത്തിന്റെ എയിംസ് എന്ന ആവശ്യം മുൻ എൻഡിഎ സർക്കാരിന്റെ കാലത്ത് അന്നത്തെ ആരോഗ്യ മന്ത്രി ഹർഷവർദ്ധനുമായി സംസാരിച്ചുറപ്പിച്ച വിഷയമാണെന്നും അതിനായി സ്ഥലം കണ്ടെത്തിയിരുന്നെന്നും ജോസ് കെ മാണി പറഞ്ഞു.ബിജെപി സർക്കാർ സംസ്ഥാനത്ത് അവതരിപ്പിക്കുന്ന പദ്ധതികളിൽ അവരുടെ രാഷ്ട്രീയ താൽപര്യമാണ് മുൻപിൽ നിൽക്കുന്നതെന്നും പൊതുജന സേവനമല്ല ഒന്നാമത്തെ വിഷയമെന്നും ജോസ് കെ മാണി പ്രതികരിച്ചു.ഈ തലമുറയിലെ കുട്ടികൾക്ക് പവർകട്ട് എന്നാൽ എന്താണെന്ന് മനസിലാവില്ലന്നും കേരളത്തെ സമ്പൂർണ്ണ വൈധ്യുതീകരിച്ച സർക്കാരാണ് ഇടതു പക്ഷ സർക്കാരെന്ന് യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ സിപിഎം പാലാ ഏരിയ സെക്രട്ടറി സജേഷ് ശശി പറഞ്ഞു.മറ്റ് ജില്ലകളിൽ നിന്ന് കോട്ടയം ജില്ലയിലേക്ക് പ്രത്യേകിച്ച് പാലായിലേക്ക് വിദ്യാർഥികൾ പഠനത്തിനായി എത്തുന്ന സാഹചര്യം നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണെന്നും സയൻസിറ്റി തലമുറകളെ സ്വപനം കാണാൻ പഠിപ്പിക്കുന്ന സ്ഥാപനമാണെന്നും ഇടത് പക്ഷ സർക്കാരിന്റെയും ജോസ് കെ മാണിയുടെയും ദീർഘ വീക്ഷണമുള്ള പ്രവർത്തന മാതൃകയാണെന്നും സജേഷ് കൂട്ടിച്ചേർത്തു.കടനാട് പഞ്ചായത്ത് കൊടുംബിടി എട്ടാം വാർഡിൽ സംഘടിപ്പിച്ച കുടുംബയോഗത്തിൽ വാർഡ് മെമ്പർ ജെയ്‌സി സണ്ണി അധ്യക്ഷത വഹിച്ചു.കെ സി തങ്കച്ചൻ കുന്നുംപുറത്ത് സ്വാഗതം പറഞ്ഞു.ആശംസകൾ: എൽഡിഎഫ് കോട്ടയം ജില്ലാ കൺവീനർ ലോപ്പസ് മാത്യു, സിപിഐ, പാലാമണ്ഡലം സെക്രട്ടറി PK ഷാജകുമാർ,കേരളാ കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡന്റ് ടോബിൻ K അലക്സ്. കുര്യാക്കോസ് ജോസഫ്,മോഹനൻ Kട,കെ.എ സെബാസ്റ്റ്യൻ,ബെന്നി ഈരൂരിക്കൽ, ജോസ് കുന്നുംപുറം, കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി,രാജു ഈ എസ്,തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 50 - ഓളം ആളുകളെ ആദരിച്ചു



.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.