ലിവർപൂളിലെ ലേബർ പാർട്ടിയുടെ മലയാളി മുഖമായി, തെന്നിന്ത്യൻ സിനിമാ താരം

ലിവർപൂളിലെ ലേബർ പാർട്ടിയുടെ മലയാളി മുഖമായി, ഇന്ത്യയുടെ മുഖമായി മാറുകയാണ് ലിവർപൂളിൽ നിന്നുള്ള പ്രശസ്ത തെന്നിന്ത്യൻ സിനിമാ താരമായ പ്രിയ ലാൽ. 

കഴിഞ്ഞ വർഷമാണ് പ്രിയ ലാൽ ലേബർ പാർട്ടിയിൽ ചേർന്നതെങ്കിൽ കൂടി ഇപ്പോൾ ലിവർപൂളിലെ ലേബർ പാർട്ടിയുടെ മുൻ നിരയിലേൽക്ക് ഉയർന്നു വന്നിരിക്കുകയാണ് പ്രിയ ലാൽ.

ലിവർ പൂളിൽ വച്ചു നടന്ന യുകെ ഭരിക്കുന്ന ലേബർ പാർട്ടിയുടെ വാർഷിക പൊതു യോഗത്തിൽ ലേബർ പാർട്ടിയുടെ നേതാക്കളെയും, ഇന്ത്യൻ  കോൺസുലേറ്റിനെയും, ലിവർ പൂളിലെ ഇന്ത്യക്കാരെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ചാലക ശക്തിയായി നില കൊണ്ടതും പ്രിയലാൽ എന്ന മിടുക്കിയാണ്. ലിവർ പൂളിൽ വച്ചു നടന്ന ലേബർ പാർട്ടി യുടെ വാർഷിക പൊതു യോഗങ്ങളിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബഹുമാനപ്പെട്ട കിർ സ്റ്റർമർ അടക്കം  നിരവധി പ്രമുഖർ പങ്കെടുത്തു.


പ്രിയ ലാലിന്റെ ശ്രമഫലമായിട്ടു കൂടിയിട്ടാണ് ഈ യോഗങ്ങളിൽ പങ്കെടുക്കാൻ എത്തിയ മലയാളി നേതാക്കൾക്ക്   ലിവർ പൂൾ മലയാളി സമൂഹം സ്വികരണം ഒരുക്കിയത്.  യുകെയിലെ മലയാളി എംപി ശ്രീ സോജൻ ജോസഫിനും, കൗൺസിലർ സജീഷ് ടോമിനും, മുൻ മേയർ മഞ്ജുള ഷാഹുൽ ഹമീദിനും, മുൻ കൗൺസിലർ സുഗതൻ തെക്കേപുരക്കുമാണ് ശ്രീമാൻ എൽദോസ് സണ്ണിയുടെയും കൂട്ടരുടെയും നേതൃത്വത്തിൽ ലിവർപൂൾ മലയാളി സമൂഹം വൻ സ്വികരണം നൽകി ആദരിച്ചത്.

ലിവർപൂൾ മഹാ നഗരത്തിൽ തന്റെ മാതാ പിതാക്കളോടൊപ്പം താമസിക്കുന്ന പ്രിയ ലാൽ നിരവധി തെന്നിന്ത്യൻ സിനിമകളിൽ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. 

ലേബർ പാർട്ടിയുടെ പൊന്നാപുരം കോട്ടയായ ലിവർ പൂളിൽ അറിയപ്പെടുന്ന മലയാളി രാഷ്ട്രീയ പ്രവർത്തകർ ഇല്ല എന്ന് തന്നെ പറയാം.അത് കൊണ്ട് തന്നെ പ്രിയ ലാലിന് മലയാളികൾ അടക്കമുള്ള എല്ലാ ഇന്ത്യക്കാരുടെയും പിന്തുണയുണ്ട്. ലിവർപൂളിൽ   നിന്ന് ഒരു മലയാളി എംപി ഭാവിയിൽ നമുക്ക് ഉണ്ടായേക്കാം എന്ന അടിയറച്ച വിശ്വാസത്തിലും അതിന്റെ സന്തോഷത്തിലാണ്  ലിവർ പൂളിലെയും, യുകെയിലെയും മലയാളികൾ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !