മസ്കത്ത്: കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് രണ്ടു പേർ ഒമാനിൽ മരിച്ചു.
യൂറാൻസ് സ്റ്റാർ( URANUS STAR) എന്ന ബ്രാൻഡ് വെള്ളത്തിൽ നിന്നാണ് വിഷബാധ ഉണ്ടായത്. വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുവൈഖ് വിലായത്തിൽ വിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒമാനി പൗരനും പ്രവാസി സ്ത്രീയുമാണ് മരിച്ചത്.ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്ത മലിനമായ കുപ്പിവെള്ളത്തിൽ നിന്നാണ് വിഷബാധയെന്ന് കണ്ടെത്തിയത്. ലബോറട്ടറി പരിശോധനയിൽ ഉൽപന്നത്തിൽ ദോഷകരമായ വസ്തുക്കളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച്, വിഷയബാധയ്ക്ക് കാരണമായ ബ്രാൻഡ് പ്രാദേശിക വിപണികളിൽ നിന്ന് ഉടൻ പിൻവലിക്കാൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്.പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് കർശനമായ മുൻകരുതൽ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഇറാനിൽ നിന്നുള്ള എല്ലാ കുപ്പിവെള്ളത്തിന്റെയും ഇറക്കുമതി സർക്കാർ നിരോധിച്ചു.സുരക്ഷിതമല്ലാത്ത കുപ്പിവെള്ളമോ ഉപഭോഗവസ്തുക്കളോ ഉണ്ടെന്ന് സംശയിക്കുന്ന കേസുകൾ ഉടൻ തന്നെ യോഗ്യതയുള്ള അധികാരികളെ അറിയിക്കണമെന്നും അധികാരികൾ പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു.ഒമാനിൽ കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധ; പ്രവാസി വനിതയടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം
0
ബുധനാഴ്ച, ഒക്ടോബർ 01, 2025



.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.