പാലാ: സുഹൃത്തുക്കളെ, ഇവിടുത്തെ സാദാരണ, ഇടത്തരം കുടുംബങ്ങളെ സാരമായി ബാധിക്കുന്ന ഒന്നാണ് ഈ അടുത്തകാലത്തു സർക്കാരുകൾ നടപ്പിലാക്കിയ പഴയ വാഹനങ്ങളുടെ നികുതിയും, ടെസ്റ്റിങ് ഫീസുംഅനിയന്ത്രിതമായി വർധിപ്പിച്ചത്.
ഇതിനെതിരെ എന്താണ് രാഷ്ട്രീയ പാർട്ടികൾ മൗനം പാലിക്കുന്നത്, സർക്കാർ ജീവനക്കാർക്കും, ട്രേഡ് യൂണിയനുകൾക്കും പ്രശ്നം ഉണ്ടാവുംമ്പോൾ ഇവർ ഇടപെടാറുണ്ടല്ലോ. ഈ ഫീസ് വർധനവ് ഒരുവനെ സംബന്ധിച്ചിടത്തോളം കുടുംബ ഭദ്രത താളം തെറ്റുന്ന ഒന്നാണ് എന്നകാര്യത്തിൽ ഒരു സംശയവും വേണ്ട ഈ വാഹന മേഖലയിൽ പണിയെടുക്കുന്നവരും, ഇത് ഉപയോഗിച്ചു, പാൽ, പത്രം, കാർഷിക ആവശ്യങ്ങൾ ചികിത്സ, കുട്ടികളുടെ പഠനം, എന്ന് വേണ്ട പലവിധ ജീവിതമാർഗ്ഗമാണ്.ഇത് വളഞ്ഞ വഴിയിലൂടെ വാഹനം പൊളിക്കുവാനുള്ള നടപ്പടിയാണ് അവനെ സംബന്ധിച്ചു പുതിയ വാഹനം അപ്രാപ്യവുമാണ്. പുതിയ വാഹനം ഉപയോഗിക്കുന്നത് സർക്കാർ ജീവനക്കാരും, മുതലാളിമാരും മാത്രമാണ്, ഇത് ഇന്നാട്ടിലെ 20-30ശതമാനത്തിൽ തഴയെ വരൂ. എന്നിട്ടും എന്ത് കൊണ്ടാണ് ഈ ഭൂരിഭാഗം വരുന്ന ഇവരെ അവഗണിക്കുന്നത്, ഇവരുടെ വോട്ട് വാങ്ങിയല്ലേ ഓരോരുത്തരും ജയിക്കുന്നത് അവരോട് ഒരു പ്രതി ബദ്ധതയും ഇല്ലേ.മറ്റുള്ളവരെ പോലെ സംഘ ശക്തിയല്ലാത്തതു കൊണ്ടാണോ. ഈ വാഹനങ്ങൾ നിന്നുപോയാൽ യാത്ര ക്ലെശം ഉണ്ടാവുകയും കോർപറേറ്റുകൾ കടന്നുവരികയും, ഓട്ടോ മൊബൈൽ അനുബന്ധ മേഖലയപണിയെടുക്കുന്നവരുടെയും, spare പാർട്സ്, യൂസ്ഡ് കാർ, ഇതുകൊണ്ട് ഉപജീവനം നടത്തുന്നവർ എന്ത് ചെയ്യും എന്ന് ചിന്തിച്ചോ കോടി പിടിക്കാനും ആളെക്കൂട്ടാനും ഈവാഹനം തന്നെ വേണം താനും രോഗികളെയും, ശവങ്ങളും തോളിലേറ്റി ചുമക്കുന്ന നമ്മുടെ രാജ്യത്ത് ഈ വാഹനങ്ങൾ ഇല്ലാത്തയാലുള്ള അവസ്ഥ എന്തായിരിക്കും ഈ കാര്യങ്ങൾ വേണ്ട വിതം ചർച്ച ചെയ്യുക തീരുമാനം എടുക്കുക.പഴയ വാഹനങ്ങളുടെ നികുതിയും, ടെസ്റ്റിങ് ഫീസുംഅനിയന്ത്രിതമായി വർധിപ്പിച്ചത് സാധാരണക്കാരോടുള്ള വെല്ലുവിളി.
0
വ്യാഴാഴ്ച, ഒക്ടോബർ 02, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.