തിരുവനന്തപുരം: ക്രിമിനല്‍ കേസില്‍ പ്രതികളായവർക്ക് കോളജുകളില്‍ ഇനി അഡ്മിഷനില്ലെന്ന് കേരള സർവകലാശാലാ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മല്‍.
ഇക്കാര്യം വ്യക്തമാക്കുന്ന സർക്കുലർ വി സി കോളജുകള്‍ക്ക് അയച്ചു കഴിഞ്ഞു. ഇതിനെതിരെ എസ്‌എഫ്‌ഐ പ്രതിഷേധവുമായി രംഗത്തുണ്ട്. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് അഡ്മിഷൻ നേടുന്ന സമയത്ത് സത്യവാങ്മൂലം നല്‍കണമെന്നാണ് സർക്കുലറില്‍ പറയുന്നത്.കോളജുകളില്‍ നിന്ന് ഡീബാർ ചെയ്യപ്പെട്ടിട്ടുണ്ടോ? ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ? പരീക്ഷ ക്രമക്കേടിലോ, മാർക്ക് തട്ടിപ്പ് കേസിലോ ഉള്‍പ്പെട്ടിട്ടുണ്ടോ? സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നിങ്ങനെ നാല് ചോദ്യങ്ങള്‍ക്കാണ് അഡ്മിഷൻ നേടുന്ന സമയത്ത് സത്യവാങ്മൂലത്തില്‍ ഉത്തരം നല്‍കേണ്ടത്. യുജിസി മാർഗനിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് സർക്കുലറെന്ന് വി സി പറയുന്നു.
പലതരം ക്രിമിനല്‍ കേസുകളില്‍ പ്രതികളായവർ എല്ലാ വർഷവും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കോളജ് അഡ്മിഷൻ നേടുന്നത് പതിവാണ്. ഇത്തരക്കാരെ ഉപയോഗിച്ചാണ് കാമ്ബസിലെ പ്രതിയോഗികളെ വിദ്യാർത്ഥി സംഘടനകള്‍ കൈകാര്യം ചെയ്തുപോരുന്നത്. കാമ്ബസുകളിലെ അസ്വസ്ഥതകള്‍ക്ക് പ്രധാന കാരണക്കാരാകുന്നതും ഈ കുട്ടി ക്രിമിനലുകളാണ്. മിക്ക സർക്കാർ കോളജുകളിലും ഇത്തരം ക്രിമിനല്‍ സംഘങ്ങളുടെ തേർവാഴ്ചയാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് അടക്കം പല ഗവ. കോളജുകളിലും ക്രിമിനലുകള്‍ അഡ്മിഷനെടുത്ത് തമ്ബടിച്ച് സംഘർഷങ്ങള്‍ പതിവായതോടെയാണ് കടുത്ത നടപടി.അടുത്ത കാലത്ത് കാര്യവട്ടം ഗവ. കോളജില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കോപ്പിയടിച്ചതായി സ്‌ക്വാഡ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഒരു വിദ്യാർത്ഥി നേതാവിനെ മൂന്ന് വർഷത്തേക്ക് പരീക്ഷ എഴുതുന്നത് വിലക്കിയിരുന്നു. എന്നാല്‍, ഇയാള്‍ മറ്റൊരു വിഷയം മെയിൻ ആയിട്ടെടുത്ത് പുനഃപ്രവേശനം നേടി; യൂണിവേഴ്സിറ്റി അത് റദ്ദാക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് വിസി ഡോ. മോഹനൻ കുന്നുമ്മലിന്റെ അധ്യക്ഷതയില്‍ ചേർന്ന സിൻഡിക്കറ്റ് ഉപസമിതിയുടെ യോഗം അഡ്മിഷൻ മാനദണ്ഡം പരിഷ്കരിച്ചത്.പല കോളജുകളിലും യൂണിയൻ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ്, പഠനം ഉപേക്ഷിച്ച മുതിർന്ന വിദ്യാർത്ഥികള്‍ പുനഃപ്രവേശനം നേടുന്നതെന്ന് പ്രിൻസിപ്പല്‍മാർ സർവ്വകലാശാലയെ ധരിപ്പിച്ചിരുന്നു. കേരളത്തിലെ ക്യാമ്ബസുകളില്‍ ഉണ്ടാകുന്ന മിക്കവാറും എല്ലാ സംഘർഷങ്ങളിലും ഏതെങ്കിലും ഒരുപക്ഷത്ത് എസ്‌എഫ്‌ഐ ഉണ്ടാകാറുണ്ട്. സർക്കുലറിനെതിരെ വിദ്യാർത്ഥി സംഘടനകള്‍ സമരവുമായി രംഗത്തിറക്കുമെന്ന് എസ്‌എഫ്‌ഐയെ കൂടാതെ കെ എസ് യു നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്.


.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.