വർക്കല: വർക്കല കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചു.
ഗാന്ധിയൻ മൂല്യങ്ങളുടെ പ്രാധാന്യത്തെയും പ്രസക്തിയെയും ഇളംതലമുറയെ ഓർമ്മപ്പെടുത്താനായി വർക്കല,പാലച്ചിറ കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ ഗാന്ധിജയന്തിദിനം ആചരിച്ചു.സ്കൂളിൽ സ്ഥാപിച്ച ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന, ലഹരി വിരുദ്ധ റാലി ,ദേശീയോദ്ഗ്രഥന പ്രതിജ്ഞ, ഗാന്ധിജിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ പ്രതിപാദിക്കുന്ന വീഡിയോ പ്രദർശനം, കുട്ടികൾക്കായി വിവിധ കലാ മത്സരങ്ങൾ, ഗാന്ധിയന്മാരെ ആദരിക്കൽ, പരിസര ശുചീകരണം, രക്തദാനം, വീൽ ചെയറുകളുടെ വിതരണം, സമ്മാനദാനം എന്നിവ ദിനാചരണത്തിന്റെ ഭാഗമായി നടത്തി.ഗാന്ധിജിക്ക് ഏറെ പ്രിയപ്പെട്ട 'രഘുപതി രാഘവ രാജാറാം' എന്ന ഭജൻ ആലാപനത്തോടെ സ്കൂളിലെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. സ്കൂളിൽ പുതുതായി സ്ഥാപിച്ച ഗാന്ധി പ്രതിമയിൽ സ്കൂൾ എം.ഡി ഷിനോദ്.എ യുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്നേഹവും കാരുണ്യവും മാനുഷിക ബോധവുമുള്ള തലമുറയാണ് നാടിനാവശ്യമെന്നും, സമാധാനത്തിന്റെയും സത്യസന്ധതയുടെയും മൂല്യങ്ങൾ വിജയകരമായി വളർത്തിയെടുക്കാൻ ഗാന്ധിജയന്തി ദിനാചരണം പ്രേരകമാകണമെന്നും സ്കൂൾ എം.ഡി ഷിനോദ് പറഞ്ഞു.സ്കൂൾ പ്രിൻസിപ്പൽ സിന്ധു.എസ് ഗാന്ധിജയന്തി ദിന സന്ദേശം നൽകി. വൈസ് പ്രിൻസിപ്പൽ ലൗലി സനൽ ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗാന്ധിയന്മാരായ ജി.ഗോവിന്ദൻ നമ്പൂതിരി, എം.ടി വിശ്വതിലകൻ എന്നിവരെ ആദരിച്ചു. വീൽചെയറുകൾ വർക്കല റെയിൽവേ സ്റ്റേഷൻ മാനേജർക്ക് കൈമാറി. ലോകത്തിന്റെ വിവിധയിടങ്ങളിൽ യുദ്ധക്കെടുതികളിലും പ്രകൃതി ദുരന്തങ്ങളിലും ജീവൻ വെടിഞ്ഞവർക്കും ദുരിതമനുഭവിക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവർക്കുമായി സ്കൂൾ കുട്ടികൾ മൗനപ്രാർത്ഥന നടത്തി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സ്കൂൾ രക്ഷാധികാരി എൻ.ദേവദാസ് സമ്മാനങ്ങൾ വിതരണം ചെയ്തു.അധ്യാപകരായ ലെസ്സി സെൻ, ബിജികല രാജു, ആതിര എസ്.എസ്, വീണ ഗോകുൽ, സ്മൃതി ജെ.എസ്, ലക്ഷ്മി സന്തോഷ്, അലിജ എൽ.അശോക്, മായ ജെ.എം, ധന്യ വി.എസ്, "വാത്സല്യം ചാരിറ്റിഹോം" പ്രസിഡന്റ് പി.വിജയലക്ഷ്മി, അനധ്യാപകരായ ബാബു, അനന്തു എൻ.എസ്, സോജി വി.എസ്, സുനിത അരുൺ, സിന്ധു.എസ്, അഷ്ടമി.എസ്, റഫീഖ്, രശ്മി എൻ.രാജൻ, നന്ദു എം.എസ്, ജലജാംബിക കെ.എ തുടങ്ങിയവർ ഗാന്ധിജയന്തി ദിനാചരണ പരിപാടികൾക്ക് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.