നന്നംമുക്ക്: നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ ചങ്ങരകുളം സൗത്ത് അഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന അയ്യംകുളം സിപിഐഎം, ഡി.വൈ.എഫ്.ഐ. പ്രവർത്തകരുടെ കൂട്ടായ ശ്രമത്തിലൂടെ വീണ്ടും ജനകീയ ശ്രദ്ധയിലേക്ക്. വർഷങ്ങളായി ചണ്ടിയും മാലിന്യവും നിറഞ്ഞ് ഉപയോഗശൂന്യമായി കിടന്നിരുന്ന കുളമാണ് സിപിഐഎം മാട്ടം ബ്രാഞ്ച് കമ്മിറ്റിയും ഡി.വൈ.എഫ്.ഐ. മാട്ടം യൂണിറ്റ് കമ്മിറ്റിയും സംയുക്തമായി നടത്തിയ ശുചീകരണത്തിലൂടെ പുനരുജ്ജീവിപ്പിച്ചത്.
മാട്ടം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി അജ്മൽ ചാലുപറമ്പിൽ, ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി റഹീം മാട്ടം എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രദേശത്തെ പാർട്ടി പ്രവർത്തകരും അനുഭാവികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തതോടെ ശുചീകരണ യജ്ഞം വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു.
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സി.പി.ഐ.എം. എടപ്പാൾ ഏരിയ സെക്രട്ടറി പി. സത്യൻ, നന്നംമുക്ക് ലോക്കൽ കമ്മിറ്റി അംഗം കരീം കോഴിക്കൽ, ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് നിയുക്ത സ്ഥാനാർത്ഥി സുനീറ അൻവർ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സന്നദ്ധ പ്രവർത്തകരെ സി.പി.ഐ.എം. ഏരിയ സെക്രട്ടറി പി. സത്യൻ അഭിനന്ദിച്ച് സംസാരിച്ചു. സാമൂഹിക പ്രതിബദ്ധതയോടെയുള്ള ഇത്തരം ഇടപെടലുകൾ പ്രാദേശിക തലത്തിൽ ജനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.