എടപ്പാൾ: പ്രശസ്ത സാഹിത്യകാരനും പത്രപ്രവർത്തകനുമായിരുന്ന എം.ടി. വേണുവിൻ്റെ സ്മരണകൾക്ക് ആദരമർപ്പിച്ചുകൊണ്ട് എടപ്പാളിൽ വിപുലമായ എം.ടി. വേണു സാഹിത്യോത്സവം സംഘടിപ്പിച്ചു. വിവിധ സെഷനുകളിലായി നടന്ന പരിപാടികൾ സാഹിത്യ ചർച്ചകൾക്കും പുരസ്‌കാര സമർപ്പണത്തിനും വേദിയായി.
സാഹിത്യ ക്യാമ്പും പ്രദർശനവും
പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച എം.ടി. വേണുവിൻ്റെ കൃതികളുടെ പ്രദർശനം മാധ്യമ പ്രവർത്തകൻ ഉണ്ണി ശുകപുരം ഉദ്ഘാടനം ചെയ്തു.
തുടർന്ന് നടന്ന സാഹിത്യ ക്യാമ്പ് എഴുത്തുകാരനും കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറിയുമായ ഡോ. പ്രഭാകരൻ പഴശ്ശി ഉദ്ഘാടനം ചെയ്തു. ജിതേന്ദ്രൻ കോക്കാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു:
- ഡോ. സ്മിതാദാസ്: 'കലയും കാലവും'
- വി.കെ.ടി. വിനു: 'പുതിയ കാലത്തെ എഴുത്ത്'
പ്രഭാകരൻ നടുവട്ടം ആശംസകൾ അർപ്പിച്ചു. ഹരി കെ. പുരക്കൽ സ്വാഗതവും രാജേന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.
സാഹിത്യ സദസ്സ്: പുതിയ രചനകളുടെ അവതരണം
ഉച്ചയ്ക്ക് ശേഷം നടന്ന സാഹിത്യ സദസ്സ് കഥാകൃത്ത് ടി.വി.എം. അലി ഉദ്ഘാടനം ചെയ്തു. രേഖ മുരളീധരൻ മോഡറേറ്ററായ സദസ്സിൽ ധന്യ ഉണ്ണികൃഷ്ണൻ, അഭിലാഷ് എടപ്പാൾ, ഉണ്ണികൃഷ്ണൻ കുറുപ്പത്ത്, ശ്രീലക്ഷ്മി മങ്ങാട്, വി. കൃഷ്ണൻ അരിക്കാട്, വസന്ത അരിക്കാട്, സൗദ പൊന്നാനി, എം.വി. മനോജ് കുമരനല്ലൂർ, മാജിദ എ., അലിസ ശിഹാബ്, നസല നർഗീസ് എ.പി., മുർഷിദ കടവനാട്, സജിത്ത് ശ്യാം, നിവേദ്യ അരിക്കാട് എന്നിവരുൾപ്പെടെ നിരവധി കവികളും എഴുത്തുകാരും തങ്ങളുടെ പുതിയ രചനകൾ അവതരിപ്പിച്ചു. സുമേഷ് നിഹാരിക എം.ടി. വേണുവിൻ്റെ പ്രധാന കൃതികളെ വിശദമായി പരിചയപ്പെടുത്തി.
എം.ടി. വേണു പുരസ്‌കാരം ലത്തീഫ് കുറ്റിപ്പുറത്തിന്
വൈകുന്നേരം നടന്ന അനുമോദന സദസ്സ് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി.പി. മോഹൻദാസിൻ്റെ അധ്യക്ഷതയിൽ ലോകസഭാ അംഗം ഡോ. എം.പി. അബ്ദുൾ സമദ് സമദാനി ഉദ്ഘാടനം ചെയ്തു.
പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ലത്തീഫ് കുറ്റിപ്പുറത്തിന് ചടങ്ങിൽ വെച്ച് എം.ടി. വേണു പുരസ്കാരം സമ്മാനിച്ചു. രാധാലക്ഷ്മി അമ്മയും ഡോ. എം.പി. അബ്ദുൾ സമദ് സമദാനിയും ചേർന്നാണ് പുരസ്‌കാരം കൈമാറിയത്. പി.വി. ജയൻ ക്യാഷ് അവാർഡ് നൽകി.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ കുമാരൻ കുറ്റിപ്പാല, ഷാജി കുഞ്ഞൻ, വേണു ഞാങ്ങാട്ടിരി, ശ്രീകല ഗുരുക്കൾ, പ്രേംകുമാർ മദിരശ്ശേരി, രാജേഷ് നന്ദിയംകോട്, മിനി, അഞ്ജു അരവിന്ദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. അക്ഷരജാലകം - എം.ടി. വേണു സാഹിത്യ രചനാമത്സരത്തിൽ സമ്മാനം നേടിയവരെയും അനുമോദിച്ചു.
ഹുസൈൻ തട്ടത്താഴത്ത്, എം.ടി. രവീന്ദ്രൻ, ഗണേഷ്, ഭാസ്കരൻ, വേലപ്പൻ, കൃഷ്ണൻ ഷോണ, അച്ചുതൻ രംഗസൂര്യ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. താജിഷ് ചേക്കോട് സ്വാഗതവും നിസരി മേനോൻ നന്ദിയും പറഞ്ഞു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.