ഇടുക്കി; തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു.
കണ്ണൂർ മട്ടന്നൂർ സ്വദേശിനി സുമി മുഹമ്മദ് (32) ആണ് മരിച്ചത്. ചികിത്സാ പിഴവാരോപിച്ച് തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റലിനെതിരെ യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തി.ഒരു കോടി രൂപ ചിലവുള്ള ടിൽ തെറാപ്പി പരാജയപ്പെട്ടുവെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.60 ശതമാനം രോഗശമനം ഉറപ്പ് നൽകിയതിന് ശേഷമാണ് ഒരു കോടി ചെലവുള്ള കാൻസർ ചികിത്സയ്ക്ക് വിധേയമായതെന്നും എന്നാൽ ചികിത്സ പരാജയപ്പെട്ടെന്നും രോഗി കൂടുതൽ ഗുരുതരാവസ്ഥയിലാവുകയുമായിരുന്നു എന്നുമാണ് കുടുംബത്തിന്റെ പരാതി.കൂടാതെ രോഗിയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതായും ബന്ധുക്കൾ പറഞ്ഞു. കാൻസറിനുള്ള അത്യാധുനിക ചികിത്സാ രീതിയാണ് ടിൽ തെറാപ്പി. സംഭവത്തിൽ പ്രതികരിക്കാൻ ആശുപത്രി തയ്യാറായിട്ടില്ല.ഒരു കോടി രൂപ ചിലവുള്ള ചികിത്സയ്ക്കിടെ യുവതി മരണപെട്ടു തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ
0
വ്യാഴാഴ്ച, സെപ്റ്റംബർ 11, 2025









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.