സനാതന ധർമ്മത്തിന്റെ മഹത്വം വിളിച്ചോതി യുഎഇലും ഗംഗാ ആരതി

യുഎഇ ;കണ്ണുകള്‍ക്ക് കാഴ്ചാവിസ്മയമേകുന്നതും ഭക്തിനിര്‍ഭരവുമായ ചടങ്ങാണ് ഗംഗാ ആരതി. വാരാണസിയില്‍ ഉള്‍പ്പെടെ ഗംഗയൊഴുകുന്ന പലയിടങ്ങളിലും ഗംഗാ ആരതി നടക്കുന്നുണ്ട്.

ആരതിയില്‍ പങ്കെടുത്ത് സായൂജ്യമടയാനും ആ അപൂര്‍വ കാഴ്ചയ്ക്ക് സാക്ഷിയാകാനുമെല്ലാമായി ആയിരക്കണക്കിന് പേരാണ് എത്താറുള്ളത്.ഇപ്പോഴിതാ യുഎഇയില്‍ നിന്നുള്ള 'ഗംഗാ ആരതി'യുടെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.
അബുദാബിയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രത്തില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചത്. യുഎഇയിലേക്ക് പുതുതായി എത്തിയ 24-കാരനായ യുവാവാണ് വീഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്തത്. രണ്ടാഴ്ച ഹോട്ടലില്‍ താമസിച്ചശേഷം പുതിയ വീട്ടിലേക്ക് മാറുന്നതിന് മുന്നോടിയായാണ് അവധി ദിവസം യുവാവ് ക്ഷേത്രം സന്ദര്‍ശിച്ചത്.

'ഞാന്‍ യുഎഇയില്‍ ഗംഗാ ആരതി ദര്‍ശിച്ചു' എന്ന കുറിപ്പോടെയാണ് യുവാവ് വീഡിയോ പോസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലേക്കുള്ള യാത്രയും ക്ഷേത്രത്തിലെത്തിയ ശേഷമുള്ള അവിടുത്തെ പ്രശാന്തസുന്ദരമായ അന്തരീക്ഷവുമെല്ലാം യുവാവ് മനോഹരമായി വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.

തുടര്‍ന്നാണ് സമീപമുള്ള വെള്ളക്കെട്ടിലെ ആരതി ചടങ്ങുകള്‍ കാണിക്കുന്നത്.ബാപ്‌സ് ഹിന്ദു ക്ഷേത്രത്തില്‍ എല്ലാ ദിവസവും ഗംഗാ ആരതി ചടങ്ങുകള്‍ നടക്കാറുണ്ട്. ഇന്ത്യയിലെ യഥാര്‍ഥ ഗംഗാ ആരതിക്ക് സമാനമായ ആത്മീയാനുഭവം ഭക്തര്‍ക്ക് പ്രദാനം ചെയ്യുന്നതാണ് ഇവിടെ നടക്കുന്ന ആരതി. നിരവധി പേരാണ് യുവാവ് പങ്കുവെച്ച വീഡിയോ കണ്ടതും ലൈക്ക് ചെയ്തതും കമന്റ് ചെയ്തതും.

2024 ഫെബ്രുവരി 14-നാണ് അബുദാബിയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രം തുറന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുത്തത്. അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രമാണ് ഇത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ സമ്മാനമായി നല്‍കിയ 27 ഏക്കര്‍ ഭൂമിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !