കോട്ടയം;പതിറ്റാണ്ടുകളായി നിരവധിപേർ ഉപയോഗിച്ചു വന്നിരുന്ന വഴി പെട്ടന്നൊരു ദിവസം അയൽവാസി അന്യായമായി കയ്യേറി കെട്ടിയെടുത്താൽ അതിനെതിരെ നടപടി സ്വീകരിച്ച് ജനങ്ങൾക്കൊപ്പം നിൽക്കേണ്ടതല്ലേ ഒരു ജനപ്രതിനിധിയുടെ ന്യായമായ ഉത്തരവാദിത്തം..?
കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ പതിറ്റാണ്ടുകളായി ജനങ്ങൾ കാൽനടയായും വാഹനങ്ങളിലും സഞ്ചരിച്ചിരുന്ന വഴി സമീപവാസി മനോജ് (ബെന്നി) ഇടപ്പള്ളീൽ അനധികൃതമായി കയ്യാല നിർമ്മിച്ച് ഗതാഗത തടസം സൃഷ്ടിച്ചതായി പരാതി.സംഭവം ശ്രദ്ധയിൽപെട്ട സമീപവാസിയും വഴിയാത്രക്കാരനുമായ ദാസൻ വെളുപ്പിന് അഞ്ചുമണിക്ക് വാർഡ് മെമ്പറുകൂടിയായ ലീലാമ്മ ബിജുവിനെ വീട്ടിലെത്തി വിവരം ധരിപ്പിച്ചതായും എന്നാൽ പ്രസിഡന്റിന്റെ ഭാഗത്തു നിന്ന് നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചതെന്നും ദാസ് ആരോപിക്കുന്നു. അനധികൃതമായി കയ്യേറി നിർമ്മിച്ച കയ്യാല പൊളിച്ചു നീക്കുന്നതിന് പകരം കയ്യേറ്റക്കാരെ സംരക്ഷിക്കുകയും തങ്ങളെ വെല്ലുവിളിക്കുന്ന സമീപനമാണ് പ്രസിഡന്റ് സ്വീകരിച്ചതെന്നും ദാസ് പറയുന്നു.
തുടർന്ന് പോലീസിലും വില്ലേജിലും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ വില്ലേജിൽ നിന്ന് എത്തിയ അധികൃതർ അളന്ന് തിരിച്ചതിനെതുടർന്ന് അന്യായമായി കയ്യേറിയ ഭാഗം പൊളിച്ചു നീക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥരും റവന്യു അധികാരികളും മനോജിനോട് ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാത്തതിനെ തുടർന്ന് വഴിയുടെ ഗുണഭോക്താക്കൾ കയ്യേറിയ ഭാഗം പൊളിച്ചു നീക്കുകയും, എന്നാൽ അതുവരെ സ്ഥലത്ത് എത്താതിരുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു സ്ഥലത്തെത്തി കല്ലുകൾ പെറുക്കി വീണ്ടും വഴിയടച്ചു യാത്രക്കാർക്ക് ഗതാഗത തടസം സൃഷ്ടിക്കുകയുമാണ് ചെയ്തതെന്ന് ദാസ് കുറ്റപ്പെടുത്തി..പാലായിലെ സ്വകാര്യ ആശുപത്രി ജീവനക്കാരടക്കം താമസിക്കുന്ന ഭാഗകത്ത് നിരവധി വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണ് ഇത്തരത്തിൽ ഗതാഗത തടസം സൃഷ്ടിച്ചു കൈയേറിയത്.പലതവണ വിഷയത്തിൽ ഒത്തുതീർപ്പ് ചർച്ച എന്നപേരിൽ വിളിച്ചു വരുത്തിയെങ്കിലും കയ്യേറ്റക്കാരന് അനുകൂലമായി മാത്രമാണ് പ്രസിഡന്റ് നിലകൊള്ളുന്നതെന്നും കയ്യേറ്റ പ്രദേശത്ത് എത്തിയ തന്നെയും മകനെയും സിപിഎം ലോക്കൽ സെക്രട്ടറിയെ കൊണ്ട് ഭീഷണിപ്പെടുത്തിയെന്നും മകനെ തല്ലാനായി നേതാവ് പാഞ്ഞടുത്തെന്നും ദാസ് പറയുന്നു.വിഷയത്തിൽ നീതിലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും കോടതി സ്റ്റേ ഓർഡർ നൽകുകയും ചെയ്തതായി ദാസ് പറഞ്ഞു.
ഒത്തു തീർപ്പ് ചർച്ചയിലും പ്രസിഡന്റിനൊപ്പം എത്തിയ സിപിഎം കൊഴുവനാൽ ലോക്കൽ സെക്രട്ടറി സെന്നി സെബാസ്റ്റ്യൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജുവിനൊപ്പം ചേർന്ന് കയ്യേറ്റക്കാരനെ സഹായിക്കുന്നതിനായി തന്നെ ഭീഷണിപ്പെടുത്തിയതായും തനിക്കും കുടുംബത്തിനും ജീവനിൽ ഭയമുണ്ടെന്നും നേതാക്കളുടെ ഭാഗത്തു നിന്ന് വേട്ടയാടൽ തുടരുമെന്ന ഭയം ഉള്ളതിനാൽ ടാപ്പിംഗ് തൊഴിലാളിയായ തനിക്ക് തൊഴിൽ ചെയ്യാൻ പോലും സാധിക്കുന്നില്ലെന്നും ദാസ് ഡെയ്‌ലി മലയാളി ന്യൂസിനോട് പറഞ്ഞു.വിഷയത്തിൽ അധികാരികളുടെ ഭാഗത്തു നിന്നും നീതിപൂർവ്വമായ ഇടപെടലാണ് പ്രതീക്ഷിക്കുന്നതതെന്നും ദാസ് കൂട്ടിച്ചേർത്തു..
ഇതിനുമുമ്പും സമാനമായ രീതിയിൽ മുൻപിരുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കൊഴുവനാൽ മൃഗാശുപത്രിയോട് ചേർന്ന് തനിച്ചു താമസിച്ചിരുന്ന തയ്യൽ തൊഴിലാളിയായ സ്ത്രീയുടെ സഞ്ചാര സ്വാതന്ത്രം തടസപ്പെടുത്തി കോൺക്രീറ്റ് പൊളിച്ചു നീക്കിയ ചരിത്രവും.അതിലുപരിയായി കൊഴുവനാൽ ഗ്രാമപഞ്ചായത്ത് ഹൈക്കോടതിയിൽ നിന്ന് പഞ്ചായത്തിനെതിരായിത്തന്നെ വിധി സമ്പാദിച്ച രസകരമായ ചരിത്രവുമുണ്ട്..!









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.