കപ്പലണ്ടി വിറ്റ് നടന്ന കണ്ണൻ കോടിപതിയായി, എങ്ങനെ ??? സിപിഎം നേതാക്കൾക്കെതിരെ സാമ്പത്തിക അഴിമതി ആരോപണവുമായി ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി

കപ്പലണ്ടി വിറ്റ് നടന്ന കണ്ണൻ കോടിപതിയായി, എങ്ങനെ ??? സിപിഎം നേതാക്കൾക്കെതിരെ സാമ്പത്തിക അഴിമതി ആരോപണവുമായി ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി

തൃശൂര്‍:സിപിഎം നേതാക്കൾക്കെതിരെ സാമ്പത്തിക ആരോപണവുമായി ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി.

'കപ്പലണ്ടി വിറ്റ് നടന്ന കെ. കണ്ണൻ കോടിപതിയാണ്. എ.സി മൊയ്തീന്റെ ഡീലിംഗ്സ് ടോപ്പ് ക്ലാസിലുള്ളവരുമായാണെന്നുമുള്ള' ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശരത്പ്രസാദിന്റെ സ്വകാര്യ സംഭാഷണമാണ് പുറത്ത് വന്നത്.

മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍,മുതിര്‍ന്ന സിപിഎം നേതാവ് എം.കെ കണ്ണന്‍,തൃശൂരിലെ സിപിഎമ്മിലെ പ്രധാന നേതാവായ വര്‍ഗീസ് കണ്ടംകുളത്തി തുടങ്ങിയവര്‍ക്കെതിരെയാണ് ഡിവൈഎഫ്ഐ നേതാവിന്‍റെ വിമര്‍ശനം.

പണം പിരിക്കാൻ ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് എളുപ്പമാണ്. എസ്എഫ്ഐയോ ഡിവൈഎഫ്ഐയോ പണം പിരിക്കുന്ന സമയത്ത് 5000മുതല്‍ 10000 വരെയാണ് ലഭിക്കുന്നത്.

എന്നാല്‍ ജില്ലാതല നേതാക്കള്‍ പണം പിരിക്കുന്ന സമയത്ത് ലക്ഷങ്ങളാണ് ലഭിക്കുന്നതെന്നും പുറത്ത് വന്ന ഫോണ്‍ സംഭാഷണത്തിലുണ്ട്. അതേസമയം, സംഭാഷണം വർഷങ്ങൾക്ക് മുൻപ് ഉള്ളതാണെന്നാണ് വിശദീകരണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network