കാസർകോട് : അമ്പലത്തറയിൽ ആത്‌മഹത്യയ്‌ക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെ ആളും മരിച്ചു. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പറക്ലായി സ്വദേശി രാകേഷ് (35) ആണ് മരിച്ചത്.
ഓഗസ്റ്റ് 28 നായിരുന്നു നാടിനെ നടുക്കിയ സംഭവം. അമ്പലത്തറ പറക്കളായി സ്വദേശികളായ ഗോപി (60), ഭാര്യ ഇന്ദിര (57), മകൻ രഞ്ചേഷ്(22) എന്നിവരാണ് നേരത്തെ മരിച്ചത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്‌ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
രഞ്ചേഷും രാകേഷും വിദേശത്തായിരുന്നു. നാട്ടിലെത്തിയ ഇരുവരും ചേർന്ന് പ്രദേശത്ത് മിനി സൂപ്പർമാർക്കറ്റ് ആരംഭിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം അടച്ചുപൂട്ടി. ഗോപി, ഇന്ദിര എന്നിവർ റബ്ബർ കർഷകരാണ്. ഇവർക്കുണ്ടായ സാമ്പത്തിക പ്രതിസന്ധിയാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
എന്നാൽ ആത്മഹത്യ ചെയ്യാൻ മാത്രമുള്ള സാമ്പത്തിക ബുദ്ധിമുട്ടുള്ളതായി അറിയില്ലെന്ന് നാട്ടുകാരും ബന്ധുക്കളും പറഞ്ഞു. 28 നു പുലർച്ചെ നാലുമണിയോടെയാണ് ദാരുണമായ സംഭവം പുറംലോകം അറിയുന്നത്. രഞ്ചേഷ് ബന്ധുവിനെ വിളിച്ച് തങ്ങൾ ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചു എന്നും ആശുപത്രിയില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ടു.
ഉടൻതന്നെ നാട്ടുകാർ ചേർന്ന് നാലുപേരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. അരമണിക്കൂർ സഞ്ചരിച്ച് ജില്ലാ ആശുപത്രിയിലെത്തുന്നതിനു മുൻപ് തന്നെ ഗോപി മരിച്ചു. മറ്റു മൂന്ന് പേരെയും കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ നിന്നും പരിയാരത്തുള്ള സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്‌തു. അവിടേക്ക് കൊണ്ടുപോകുന്ന വഴി ഇന്ദിരയും മരിച്ചു. ചികിത്സയ്‌ക്കിടെ രഞ്ജേഷും മരിച്ചു.
രാകേഷിൻ്റെ നില അതീവ ഗുരുതരം ആയിരുന്നു. രാകേഷ് പരിയാരം മെഡിക്കൽ കോളജിൽ തീവ്ര പരിചണ വിഭാഗത്തിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. വലിയ ശതമാനം ആന്തരിക പൊള്ളലേറ്റതിനെ തുടർന്ന് ജീവൻ രക്ഷിയ്‌ക്കാനായില്ല എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
നാടിനെ നടുക്കിയ സംഭവമായിരുന്നു അമ്പലത്തറയിലെ ഈ കുടുംബത്തിന്‍റെ ആത്‌മഹത്യ. ഓഗസ്റ്റ് 28ന് പുലർച്ചെ നാല് മണിയോടെ വിവരം അറിഞ്ഞ നാട്ടുകാർ ഇവരുടെ വീട്ടിലേക്ക് ഓടിയെത്തുകയായിരുന്നു. ബന്ധുക്കളും സംഭവത്തിന്‍റെ ഞെട്ടലിലാണ്. ജീവനൊടുക്കാൻ മാത്രമുള്ള പ്രശ്‌നങ്ങള്‍ ഇവർക്ക് ഉണ്ടായിരുന്നതായി അറിയില്ലെന്നാണ് അയല്‍ക്കാരും ബന്ധുക്കളും ഒന്നടങ്കം പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.