ഗൂഡല്ലൂര്‍: ഓവേലിയിലെ കിന്റില്‍ കാട്ടാന തേയിലത്തോട്ടം സൂപ്പര്‍വൈസറെ ചവിട്ടി കൊന്നു. പെരിയാര്‍ നഗറിലെ ഷംസുദ്ദീ (58)നാണ് മരിച്ചത്. ഡിആര്‍സി ഉടമസ്ഥതയിലുള്ള സ്വകാര്യത്തേയിലത്തോട്ടത്തില് സൂപ്പര്‍വൈസറായിരുന്നു.
ചൊവ്വാഴ്ച രാവിലെ ഏഴര മണിയോടെ ജോലി സ്ഥലത്തേയ്ക്ക് സ്കൂട്ടറില്‍ പോകുന്നതിനിടെ റോഡിലിറങ്ങിയ കാട്ടാന ആക്രമിക്കുകയായിരുന്നു.
തലയ്ക്കും പുറത്തും ചവിട്ടേറ്റ ഷംസുദ്ദീന് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രദേശത്ത് വനപാലകര്‍ പരിശോധന നടത്തുകയാണ്. ബഹളം കേട്ട് ഓടിയെത്തിയവര്‍ കാട്ടാനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ അവര്‍ക്കു നേരേയും കാട്ടാന പാഞ്ഞടുത്തു.
ഓവേലിയില്‍ രണ്ടു മാസത്തിനിടെ മൂന്നാമത്തെയാളാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. നാട്ടുകാര്‍ വന്‍ പ്രതിഷേധ സമരമാണ് ഇപ്പോള്‍ ഇവിടെ നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.