ടോക്യോ: ആധുനികതയും പാരമ്പര്യവും കോർത്തിണങ്ങിയ ജപ്പാൻ നഗരങ്ങൾ എല്ലാക്കാലവും ഇന്ത്യക്കാരെ ആകർഷിച്ചിട്ടുണ്ട്. മികച്ച പഠനസൗകര്യങ്ങളും തൊഴിലിടങ്ങളുള്ള ജപ്പാനിൽ അനേകം ഇന്ത്യൻ പഠിക്കുകയും തൊഴിൽ ചെയ്യുകയും ചെയ്യുന്നു. ഇപ്പോഴിതാ ഇന്ത്യക്കാർക്ക് സ്ഥിരതാമസത്തിനുള്ള മികച്ച അവസരവും ജപ്പാൻ നൽകുകയാണ്. എന്നിരുന്നാലും ജപ്പാനിലെ പെർമനന്റ് റെസിഡൻസി (പിആർ) നേടുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.
എന്തുകൊണ്ട് ജപ്പാൻ പിആർ
ജീവിതകാലം മുഴുവൻ ജപ്പാനിൽ താമസിക്കാനുള്ള അവസരമാണ് പിആർ നൽകുന്നത്.താമസം, തൊഴിൽ എന്നിവയിൽ ജാപ്പനീസ് ജനതയുടെ സമാന അവകാശങ്ങളും പിആർ വാഗ്ദാനം ചെയ്യുന്നു.വിസ നിയന്ത്രണങ്ങൾ ഭയക്കാതെ സ്വതന്ത്രമായി തൊഴിൽ മാറാനുള്ള അവസരം.കുടുംബത്തിന് കൂടുതൽ സുരക്ഷിതത്വം.എളുപ്പത്തിൽ ലോണുകൾ ലഭ്യമാകുന്നു.ഭൂമി വാങ്ങാൻ അവസരം.സ്വന്തമായി ബിസിനസ് ചെയ്യാനും അവസരം.ഇന്ത്യൻ പൗരത്വം നിലനിർത്തിക്കൊണ്ട് തന്നെ ജപ്പാനിൽ അനിശ്ചിതമായി താമസിക്കാനും ജോലി ചെയ്യാനും കഴിയും.
എന്നാൽ വോട്ടവകാശമോ ജാപ്പനീസ് പാസ്‌പോർട്ടോ ലഭിക്കുകയില്ല.ജപ്പാൻ ഇരട്ട പൗരത്വം അനുവദിക്കില്ല. അതിനാൽ തന്നെ ജപ്പാൻ പൗരത്വം നേടുന്നവർ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കേണ്ടിവരും.വരുമാനം, താമസ സൗകര്യം എന്നിവ മാനദണ്ഡങ്ങൾക്ക് അനുസൃതമാണെങ്കിൽ കുടുംബത്തെയും പിആറിൽ ഉൾപ്പെടുത്താൻ സാധിക്കും.അതേസമയം, കുറ്റകൃത്യങ്ങൾ ചെയ്യുകയോ, നികുതി അടയ്ക്കാതെ വരികയോ, പിആർ കൈവശമുള്ളയാൾ ജപ്പാന് പുറത്ത് ദീർഘകാലം താമസിക്കുകയോ ചെയ്യുന്നുവെങ്കിൽ പിആർ റദ്ദാക്കപ്പെട്ടേക്കാം.
ആർക്കൊക്കെ അപേക്ഷിക്കാം
തുടർച്ചയായി പത്തുവർഷം ജപ്പാനിൽ താമസിക്കുന്നവർ ,ജാപ്പനീസ് പൗരനെയോ ജാപ്പനീസ് പിആർ ഉള്ളയാളെയോ വിവാഹം ചെയ്തവർക്ക് വിവാഹം കഴിഞ്ഞ് മൂന്ന് വർഷത്തിനുശേഷവും ജപ്പാനിൽ ഒരു വർഷത്തെ താമസത്തിനുശേഷമോ അപേക്ഷിക്കാം.ജാപ്പനീസ് പൗരന്റെയോ പിആർ ഉള്ളയാളുടെയോ കുട്ടികൾക്ക് ജപ്പാനിൽ ഒരു വർഷത്തെ താമസത്തിനുശേഷം അപേക്ഷിക്കാം.
വിവിധ പോയിന്റുകളുടെ അടിസ്ഥാനത്തിലാണ് ജപ്പാൻ പിആറിനായി പരിഗണിക്കുന്നത്. വിദ്യാഭ്യാസം, പ്രൊഫഷണൽ കരിയർ, വാർഷിക വരുമാനം തുടങ്ങിയവയാണ് പ്രധാന മാനദണ്ഡങ്ങൾ. 70 പോയിന്റ് ലഭിക്കുന്നവർക്ക് മൂന്ന് വർഷത്തിനുശേഷം അപേക്ഷിക്കാം. 80 പോയിന്റ് ലഭിക്കുന്നവർക്ക് ഒരുവർഷത്തിനുശേഷവും അപേക്ഷിക്കാം.
സ്ഥിരവരുമാനത്തിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർ
ക്രിമിനൽ റെക്കാഡ് ഇല്ലാത്തവർ
നികുതി കൃത്യമായി അടയ്ക്കുന്നവർ
ആവശ്യമായ രേഖകൾ
റെസിഡൻസ് കാർഡിന്റെ കോപ്പി
പാസ്‌പോർട്ടിന്റെ കോപ്പി
സിറ്റി/ വാർഡ് ഓഫീസ് നൽകുന്ന റെസിഡൻസ് സർട്ടിഫിക്കറ്റ്
ജപ്പാനിലെയും വിദേശത്തെയും വിദ്യാഭ്യാസം, തൊഴിൽ എന്നിവ സംബന്ധിച്ച് വിശദമായ ബയോഡേറ്റ
ഇൻകം ടാക്‌സ് അടക്കമുള്ള നികുതി അടയ്ക്കുന്നത് തെളിയിക്കുന്ന രേഖകൾ
ജപ്പാൻ പെൻഷൻ സർവീസ് രേഖകൾ
ആരോഗ്യ ഇൻഷുറൻസ് സർട്ടിഫിക്കറ്റ്
ഇൻഷുറൻസ് തുക ഒടുക്കിയതിന്റെ രേഖകൾ
തൊഴിൽ പദവി, കാലയളവ് എന്നിവ ഉൾപ്പെടുന്ന തൊഴിൽ സർട്ടിഫിക്കറ്റ്
സാലറി സ്റ്റേറ്റ്‌മെന്റ് (3-6 മാസം)
ഇൻകം ടാക്‌സ് റിട്ടേൺ
ജാപ്പനീസ് പൗരനെയാണ് വിവാഹം കഴിച്ചതെങ്കിൽ അതുസംബന്ധിച്ച ഫാമിലി രജിസ്ട്രി
മാര്യേജ് സർട്ടിഫിക്കറ്റ്
ജനന സർട്ടിഫിക്കറ്റ്
ഹൈലി സ്‌കിൽഡ് പ്രൊഫഷൻ കാൽക്കുലേഷൻ ഷീറ്റ്
വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ
പ്രൊഫഷണൽ സർട്ടിഫിക്കറ്റുകൾ
പിആർ ലഭിക്കാനുള്ള ടിപ്പുകൾ
ജോലി സ്ഥിരത: ജോലിയിൽ അനാവശ്യ ഇടവേളകൾ ഒഴിവാക്കുക
ടാക്‌സ് റിട്ടേൺ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, പേ സ്ളിപ്പുകൾ തുടങ്ങിയവ കൃത്യമാക്കി വയ്ക്കുക.
നിയമ പ്രശ്‌നങ്ങൾ ഒഴിവാക്കുക,ജാപ്പനീസ് ഭാഷ പഠിക്കുക,ഔദ്യോഗിക ഇമിഗ്രേഷൻ ബ്യൂറോ അറിയിപ്പുകൾ പതിവായി പിന്തുടരുക.
ഇന്ത്യൻ അപേക്ഷകർക്കുള്ള ഫീസ്
ആപ്ളിക്കേഷൻ ഫീ: 4,789 രൂപ
റെവന്യൂ സ്റ്റാമ്പ്: 4,789 രൂപ
റെഡിഡൻസ് കാർഡ് ഇഷ്യൂവൻസ്: 2,993 രൂപ
ഡോക്യുമെന്റ് ട്രാൻസ്ളേഷൻ ആന്റ് നോട്ടറൈസേഷൻ: ഓരോ പേജിനും 2,693 രൂപ
അപേക്ഷ കാലയളവ്
അപേക്ഷ നൽകി 17 മുതൽ 19 മാസംവരെയാണ് നടപടിക്രമങ്ങൾ പൂർത്തിയാകാൻ വേണ്ടിവരുന്ന കാലയളവ്.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.