കൊല്ലം: ശാസ്താംകോട്ടയിൽ സ്‌കൂട്ടർ ബസിലിടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം. സ്കൂട്ടർ യാത്രക്കാരിയായ തൊടിയൂർ സ്വദേശിനി അഞ്ജന (24) ആണ് മരിച്ചത്.
കൊല്ലം - തേനി ദേശീയപാതയിൽ ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം. അഞ്ജന സഞ്ചരിച്ച സ്കൂട്ടറിൽ ഒരു സ്‌കൂൾ ബസ് തട്ടി. ഇതോടെ നിയന്ത്രണം വിട്ട സ്കൂട്ടർ മറ്റൊരു ബസിൽ ഇടിക്കുകയായിരുന്നു.
റോഡിൽ ഉരഞ്ഞ സ്കൂട്ടർ ഭാഗികമായി കത്തിനശിച്ചു. അപകടസ്ഥലത്ത് തന്നെ അഞ്ജന മരണത്തിന് കീഴടങ്ങി. കരിന്തോട്ട സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ് യുവതി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് നിയമനം ലഭിച്ച് ക്ലർക്കായി ജോലിയിൽ പ്രവേശിച്ചത്. അടുത്തിടെ അഞ്ജനയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഒക്ടോബർ 19ന് വിവാഹം നടക്കാനിരിക്കെയാണ് ദാരുണാമായ അപകടം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.