അല്ലി മോൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് താരദമ്പതികൾ

മകള്‍ അലംകൃത മേനോന്‍ പൃഥ്വിരാജിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. ഹൃദയഹാരിയായ കുറിപ്പിലൂടെയാണ് ഇരുവരും മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. അലംകൃതയുടെ 11-ാം ജന്മദിനമാണ് തിങ്കളാഴ്ച.

'എന്റെ പാര്‍ട്ട് ടൈം ചേച്ചിയും ചിലപ്പോള്‍ അമ്മയും ഫുള്‍ ടൈം തെറാപ്പിസ്റ്റും ഇടയ്‌ക്കൊക്കെ മകളുമാവുന്നവള്‍ക്ക് ജന്മദിനാശംസകള്‍. ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു. നീ എന്റെ എക്കാലത്തേയും വലിയ ബ്ലോക് ബസ്റ്റര്‍ ആയിരിക്കും. അമ്മയും അച്ഛനും നിന്നെയോര്‍ത്ത് ഒരുപാട് അഭിമാനിക്കുന്നു'- എന്നായിരുന്നു പൃഥ്വിരാജിന്റെ കുറിപ്പ്.

'ഞങ്ങളുടെ പൊന്നോമന ആലിക്ക് ജന്മദിനാശംസകള്‍. നിനക്ക് 11 വയസ്സായെന്നും കൗമാരത്തിലേക്ക് കടക്കുകയാണെന്നും വിശ്വസിക്കാന്‍ കഴിയുന്നില്ല. ദയയും സഹാനുഭൂതിയുമുള്ള ഒരു നല്ല കുട്ടിയായി നീ വളരുന്നതുകാണുന്നതില്‍ അതിയായ സന്തോഷമുണ്ട്. നിന്റെ മാതാപിതാക്കളായതില്‍ അച്ഛനും അമ്മയ്ക്കും ഏറെ അഭിമാനമുണ്ട്. എല്ലാ സ്‌നേഹവും ഭാഗ്യവും ആശംസിക്കുന്നു. ജന്മദിനാശംസകള്‍ ആലി'- സുപ്രിയ കുറിച്ചു.പൃഥ്വിരാജിന്റേയും സുപ്രിയയുടേയും ഏക മകളാണ് അലംകൃത മേനോന്‍ പൃഥ്വിരാജ്. 2011-ല്‍ വിവാഹിതരായ ഇരുവര്‍ക്കും 2014-ലാണ് പെണ്‍കുഞ്ഞ് ജനിച്ചത്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !