പാക് അധീന കശ്മീര്‍ സൈനിക നടപടികളൊന്നും കൂടാതെതന്നെ വീണ്ടും ഇന്ത്യയുടെ ഭാഗമാകുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: പാക് അധീന കശ്മീര്‍ സൈനിക നടപടികളൊന്നും കൂടാതെ തന്നെ വീണ്ടും ഇന്ത്യയുടെ ഭാഗമാകുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്.


ഇന്ത്യയുമായി ലയിക്കുന്നതിനു വേണ്ടി പാക് അധീന കശ്മീരിൽ മുദ്രാവാക്യങ്ങള്‍ ഉയരുകയാണ്. ഭാരതത്തിന്‍റെ ഭാഗമാണെന്ന് പാക് അധീന കശ്മീർ ഉച്ചത്തിൽ വിളിച്ചു പറയുന്ന ദിവസം വരുമെന്നും മൊറോക്കോയിലെ പരിപാടിയില്‍ സംവദിക്കവേ രാജ്‌നാഥ് സിങ് പറഞ്ഞു.

'പാക് അധീന കശ്മീര്‍ തനിയെ നമ്മുടേതാകും. അവിടെ ആവശ്യങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. അവിടത്തെ മുദ്രാവാക്യങ്ങള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടാവും. അഞ്ചുവര്‍ഷംമുന്‍പ് കശ്മീര്‍ താഴ്‌വരയില്‍ നടന്ന ഒരു പരിപാടിയില്‍ ഇന്ത്യന്‍ സൈന്യത്തെ അഭിസംബോധന ചെയ്യവേ, പിഒകെ അക്രമിച്ചു പിടിച്ചടക്കേണ്ട ആവശ്യം നമുക്കുണ്ടാവില്ലെന്നും അതെന്തായാലും നമ്മുടേതാണെന്നും പറഞ്ഞിരുന്നു. തങ്ങളും ഭാരതത്തിന്‍റെ ഭാഗമാണെന്ന് പിഒകെതന്നെ പറയുന്ന ദിവസം വരും', മൊറോക്കോയില്‍ ഇന്ത്യന്‍ സമൂഹവുമായി സംവദിക്കവേ രാജ്‌നാഥ് സിങ് പറഞ്ഞു.

പാക് അധീന കശ്മീരിലെ പ്രധാന നഗരമായ റാവല്‍ക്കോട്ടില്‍, പാകിസ്താനില്‍നിന്ന് സ്വാതന്ത്ര്യമാവശ്യപ്പെട്ട് ആയിരക്കണക്കിന് പേര്‍ തെരുവിലിറങ്ങി പ്രകടനങ്ങള്‍ നടത്തിയിരുന്നു. വര്‍ഷങ്ങളായി അനുഭവിക്കുന്ന അവഗണന, രൂക്ഷമായ തൊഴിലില്ലായ്മ, അടിസ്ഥാന സൗകര്യങ്ങളില്ലായ്മ എന്നിവയില്‍നിന്ന് ഉടലെടുത്ത പ്രതിഷേധമായിരുന്നു ഇതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !