രാഷ്ട്രീയ സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ് ദീർഘകാലം ചികിത്സയിലായിരുന്ന യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പാനൂർ : രാഷ്ട്രീയ സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ് ദീർഘകാലം ചികിത്സയിലായിരുന്ന യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.


സിപിഎം പ്രവർത്തകനായിരുന്ന പാനൂർ വിളക്കോട്ടൂർ കല്ലിങ്ങേന്റെവിട ജ്യോതിരാജിനെയാണ് (43) ഇന്ന് രാവിലെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

2009ൽ ജ്യോതിരാജിനെ വീട്ടിൽ കയറിയാണ് ഒരു സംഘം ആക്രമിച്ചത്. ആർഎസ്എസ്, ബിജെപി പ്രവർത്തകരാണ് ആക്രമിച്ചതെന്നാണ് ആരോപണം.


ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ജ്യോതിരാജിന്റെ മരണമൊഴിയടക്കം രേഖപ്പെടുത്തിയിരുന്നു. പിന്നീട് ജീവൻ നിലനിർത്താനായെങ്കിലും ചികിത്സയിൽ കഴിയുകയായിരുന്നു. പരേതരായ കുമാരൻ - ലക്ഷ്മി ദമ്പതികളുടെ മകനാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !