പാലാ;ഓണക്കളികളും ഓണക്കോടി വിതരണവുമായി തലപ്പുലം പൂവത്താനി വാർഡിലെ ഓണാഘോഷം അതി മനോഹരം.കഴിഞ്ഞ അഞ്ചുവർഷക്കാലം വാർഡിന്റെ വികസന കാര്യങ്ങൾക്കായി വാർഡിന്റെ മുക്കിലും മൂലയിലും ഓടി നടന്ന കുടുംബശ്രീ പ്രവർത്തകർക്കും തൊഴിലുറപ്പ് അംഗങ്ങൾക്കും ആശ,പാലിയേറ്റിവ് അംഗങ്ങൾക്കുമാണ് വാർഡ് മെമ്പർ സതീഷ് കെ.ബി യുടെ വക ഓണക്കോടി സമ്മാനം.
കേരളത്തിൽ തന്നെ ഇത്രയധികം അമ്മമാർക്ക് ഓണക്കോടി നൽകിയൊരു ആഘോഷം ഈ വർഷം ഉണ്ടായതായി അറിവില്ലന്നും നാനാ ജാതി മതസ്ഥരുള്ള കൃഷ്ണപുരം വാർഡിലെ ഓരോരുത്തരും എനിക്ക് കുടുംബാംഗങ്ങളെ പോലെയാണെന്നും ഏത് സാഹചര്യത്തിലും ഏവർക്കും എന്ത് സഹായത്തിനും ഒപ്പമുണ്ടാകുന്ന ഒരു പൊതു പ്രവർത്തകനായിരിക്കുമെന്നും വാർഡ് മെമ്പർ സതീഷ് കൂട്ടിച്ചേർത്തു.
തലപ്പുലം തെളിയാമറ്റം ലൈബ്രറിക്ക് മുൻപിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ നിരവധി അമ്മമാരും കുട്ടികളും പങ്കെടുത്തു.പെൺകുട്ടികളും അമ്മമാരും പങ്കെടുത്ത വിവിധയിനം മല്സരങ്ങളും പായസ വിതരണവും പരിപാടിയുടെ മാറ്റ് കൂട്ടി.
''വാർഡിലെ ജനകീയ പ്രശ്നങ്ങളിൽ ഏറെ വഴക്കുകളും സൗന്ദര്യ പിണക്കങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും കണ്ണൻ എന്ന് ഞങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന മെമ്പർക്ക് നൂറിൽ നൂറു മാർക്കാണ് ഞങ്ങൾ നൽകുന്നതെന്ന് അമ്മമാർ പറഞ്ഞു.'' ചടങ്ങിൽ വാർഡ് മെമ്പർ സതീഷ് കെ.ബിയെ കുടുംബശ്രീ തൊഴിലുറപ്പ് അംഗങ്ങൾ ആദരിച്ചു.'
'' ഉദ്ഘാടനത്തിനായി പുത്തൻ ഓണക്കോടി ധരിച്ചെത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് ജോസഫ് ഷർട്ടും മുണ്ടും ചുളുങ്ങാതെ പരമാവധി ശ്രദ്ധ ചെലുത്തുന്നുണ്ടായിരുന്നു...''..മറ്റ് വാർഡിലെ അമ്മമാരും തൊഴിലുറപ്പ് അംഗങ്ങളും ഇതൊക്കെയൊന്ന് ശ്രദ്ധിക്കണം..' ഞങ്ങളൊക്കെ ഇവിടുണ്ടെന്ന് പ്രസിഡന്റ് എങ്ങോട്ടെന്നില്ലാതെ നോക്കി നെടുവീർപ്പെട്ടു,...
'റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനെയും, 'വിഡിയോ ഒക്കെ എടുക്കുന്നുണ്ട് എന്ന് പറഞ്ഞു..ചില്ലറ തമാശകളും പങ്കുവെച്ച് വേദി കയ്യടക്കാൻ പ്രസിഡന്റ് ശ്രമിച്ചെങ്കിലും തൊലിക്കട്ടി കൂടുതലുള്ള മാധ്യമ പ്രവർത്തകനും സാധുക്കളായ അമ്മമാരും പ്രസിഡന്റിന്റെ തമാശയിൽ പുഞ്ചിരി തൂകി..'
വിവിധ പ്രത്യയ ശാസ്ത്രങ്ങളിൽ വിശ്വസിക്കുന്നവരാണെങ്കിലും ഒരു മേശയ്ക്ക് ഇരു വശമിരുന്ന് പഞ്ചായത്തിലെ ജനകീയ പ്രശ്നങ്ങളിൽ കാര്യക്ഷമമായി ഇടപെടുന്നവരാണ് ഞങ്ങൾ. അതിൽ നല്ല സൗഹൃദവും അഭിമാനവും ഉണ്ടെന്ന് എട്ടാം വാർഡ് മെമ്പർ ബിജു കെ കെ പറഞ്ഞു..
മാതൃകാ പരമായ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന അംഗീകാരം എന്നും നിലനിൽക്കുമെന്ന് ആറാം വാർഡ് മെമ്പർ ചിത്രാ സജി പ്രസംഗത്തിൽ പറഞ്ഞു.
'ഓർക്കാപ്പുറത്ത് ഒരു ആദരവ് കിട്ടിയതിന്റെ ഞെട്ടൽ വിട്ടുമാറാതെ വാർഡിലെ ഏക ഡോക്ടർ ലക്ഷ്മി ലൈജു.. '' എന്നും ഓണമുണ്ടാകട്ടെ എന്ന് ചിന്തിച്ചു നിറപുഞ്ചിരിയിൽ വേദിയിൽ നിലകൊണ്ടു..''
എങ്കിലും തന്നോടൊപ്പം അഞ്ചുവർഷക്കാലം നാടിനായി സേവനമനുഷ്ഠിച്ചവരെ അർഹിക്കുന്ന ആദരവ് നൽകിയ സതീഷ് ഒരു മാതൃകാ മെമ്പറാണെന് ചടങ്ങിൽ പങ്കെടുത്തവർ നിസംശയം പറഞ്ഞു.തലപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് ജോസഫ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ
വാർഡ് മെമ്പർ സതീഷ് കെ ബി അധ്യക്ഷത വഹിച്ചു.മെമ്പമാരായ ബിജു കെ കെ. ചിത്രാ സജി എന്നിവരും. ഡോ.ലക്ഷ്മി ലൈജു കൊല്ലംപറമ്പിൽ.കുടുംബശ്രീ,തൊഴിലുറപ്പ് അംഗങ്ങൾ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.