കൊച്ചി/തിരുവനന്തപുരം : താൻ ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും മാഞ്ഞുപോകുന്നവ അല്ലെന്ന് നടി റിനി ആൻ ജോർജ്. രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ യുവ നടി അടക്കം നിയമനടപടിക്ക് ഇല്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് റിനിയുടെ ഇൻസ്റ്റാഗ്രാം കുറിപ്പ്.
പോരാട്ടം തുടരുക തന്നെ ചെയ്യും. ഉന്നയിച്ച കാര്യം കൊള്ളുന്നവർക്ക് പൊള്ളുന്നത് കൊണ്ടാണ് തനിക്ക് എതിരായ പെയ്ഡ് ആക്രമണം. നിയമവഴികൾ ഇല്ല എന്നതിനർഥം എല്ലാം പൂട്ടിക്കെട്ടി എന്നല്ലലോ എന്നും റിനി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ക്രൈംബ്രാഞ്ച് ബന്ധപ്പെട്ടിരുന്നു എന്നും തൽക്കാലം നിയമനടപടിക്ക് ഇല്ലെന്നാണ് തന്റെ നിലപാട് എന്നും റിനി മനോരമ ഓൺലൈനോടു പറഞ്ഞു.
റിനി ആൻ ജോർജിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ പൂർണരൂപം
ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും മാഞ്ഞുപോകുന്നവയല്ല. അത് സത്യസന്ധമാണ്. നിയമപരമായി മുന്നോട്ടില്ലെന്ന് നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്. സാധാരണക്കാരായ സ്ത്രീകൾ ഏത് രംഗത്തേക്ക് വരുമ്പോഴും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ഉയർത്തുകയാണ് ലക്ഷ്യം.
നിയമം തെളിവുകളും നടപടിക്രമങ്ങളും മാത്രമാണ്. മാറ്റം സമൂഹത്തിലാണ് വരേണ്ടത്. പോരാട്ടം തുടരുക തന്നെ ചെയ്യും. പതപ്പിക്കലുകാർക്കും വെളുപ്പിക്കലുകാർക്കും നക്കാപ്പിച്ച നക്കാം. പ്രത്യേകിച്ച് സദാചാര അമ്മച്ചിമാർക്ക്. ഒരു കാര്യം വ്യക്തമാക്കട്ടെ, നിയമവഴികൾ ഇല്ല എന്നതിനർഥം എല്ലാം പൂട്ടിക്കെട്ടി എന്നല്ലലോ.
സൈബർ അറ്റാക്കിനെ കുറിച്ചാണെങ്കിൽ അത് ഒരു ബഹുമതിയായി കാണുന്നു. കാരണം, ഉന്നയിച്ച കാര്യം കൊള്ളുന്നവർക്ക് പൊള്ളുന്നത് കൊണ്ടാണല്ലോ ഈ പെയ്ഡ് ആക്രമണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.