ജപ്പാൻ : ജപ്പാനില്‍ ഏറെ ആരാധകരുള്ള പന്തയക്കുതിരയായ ഹാരു ഉരാര വിടവാങ്ങി. 29-ാം വയസ്സില്‍ ചിബയിലെ മാര്‍ത്താ ഫാമില്‍ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. 2013 മുതല്‍ ഹാരു ഉരാര മാര്‍ത്താ ഫാമിലായിരുന്നു ഹാരു ഉരാര.
ഹാരു ഉരാരയ്ക്ക് ഒരുവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നില്ല എന്ന് മാര്‍ത്താ ഫാമിലെ അവളുടെ കെയര്‍ടേക്കര്‍ പറഞ്ഞു. എന്നാല്‍ ചൊവ്വാഴ്ച പൊടുന്നനെ ഹാരു അസുഖബാധിതയാവുകയായിരുന്നു. മൃഗഡോക്ടര്‍ എത്തി ചികിത്സ നല്‍കിയെങ്കിലും നില വഷളാകുകയും ഹാരു മരണത്തിന് കീഴടങ്ങുകയും ചെയ്തത്.
വിജയങ്ങളുടെ പേരിലല്ല, മറിച്ച് പരാജയങ്ങളുടെ പേരിലാണ് പന്തയക്കുതിരയായ ഹാരു ഉരാര ഏവരുടെയും അരുമയായത്. തുടര്‍ച്ചയായി 113 മത്സരങ്ങളിലാണ് ഹാരു തോറ്റത്.
1998-ല്‍ ആദ്യമായി മത്സരിച്ച ഹാരു ഉരാര 2000-ത്തിലാണ് ദേശീയതലത്തില്‍ ശ്രദ്ധനേടുന്നത്. ഹാരു ഉരാരയുടെ നിശ്ചയദാര്‍ഢ്യവും സഹിഷ്ണുതയുമാണ് ജനങ്ങളിലേക്ക് ആകര്‍ഷിച്ചത്. സ്ഥിരോത്സാഹത്തിന്റെ പ്രതീകമാണ് ജപ്പാനില്‍ ഹാരു ഉരാര എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ജനകീയത കുറഞ്ഞുപോയ ഹാരു അടുത്തിടെ വീണ്ടും ജനമനസുകളില്‍ ഇടംപിടിച്ചിരുന്നു. ഉമ മുസ്യൂം: പ്രെറ്റി ഡെര്‍ബി എന്ന മൊബൈല്‍ ഗെയിമിലൂടെയാണ് ഹാരു വീണ്ടും പ്രശസ്തയായത്. ഗെയിമിലെ പ്രധാനകഥാപാത്രം ഹാരുവാരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.